16 November Friday

ചെമ്പകപ്പാറ, പെരിഞ്ചാംകുട്ടി മേഖലകൾ ഒറ്റപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

 

കട്ടപ്പന 
വാത്തിക്കുടി പഞ്ചായത്തിൽ മുരിക്കാശ്ശേരിക്ക‌് സമീപത്തുള്ള ചെമ്പകപ്പാറ, പെരിഞ്ചാംക്കുട്ടി മേഖലകൾ ഒറ്റപ്പെട്ടു.  പ്രദേശം ഉരുൾപൊട്ടൽ ഭീഷണിയിലുമാണ‌്. കല്ലാർ , ഇരട്ടയാർ ഡാമുകൾ തുറന്നു. ചിന്നാർപ്പുഴ കരകവിഞ്ഞൊഴുകുന്നു. പുഴയുടെ തീരത്തുള്ള പല വീടുകളും വെള്ളത്തിനടിയിലായിട്ടുണ്ട്, പല വീടുകളും പൂർണമായോ ഭാഗികമായോ തകർന്നിട്ടുണ്ട‌്.  വലത് വശത്തുള്ള പണിക്കൻകുടിമലകളിൽനിന്നും ഇടതുവശത്തുള്ള തോപ്രാൻകുടി മലകളിൽനിന്നും ശക്തമായ മണ്ണിടിച്ചിലും  ഉണ്ടാവുന്നു. ഇവിടെനിന്ന‌്  കട്ടപ്പനക്കോ മുരിക്കാശ്ശേരിഭാഗത്തേയ‌്ക്കോ പോകാൻപറ്റാത്ത രീതിയിൽ റോഡുകളിൽ വെള്ളവും ചെളിയും നിറഞ്ഞ് ഒറ്റപ്പെട്ടിരിക്കുന്നു. വാർത്താവിനിമയ സംവിധാനങ്ങളും തകർന്നിരിക്കുന്നു.  എന്നാൽ ഈ പ്രദേശത്തെ കുറേയാളുകൾ മാത്രമാണ‌്  മുരിക്കാശ്ശേരി പാവനാത്മ കോളേജിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത‌്. മലമുകളിൽ   സുരക്ഷിതമെന്ന് തോന്നുന്ന സമീപവീടുകളിലേക്ക് മറ്റുള്ള കുംടുംബാംഗങ്ങൾ ഒരുമിച്ച് താമസിക്കുകയാണ‌്. ചിന്നാർ പുഴയുടെ അക്കരെ താമസിക്കുന്ന ഏകദേശം 100 കുടുംബങ്ങൾ മൂന്ന് ദിവസമായി പൂർണമായി ഒറ്റപ്പെട്ടിരിക്കുകയാണ്. ആദിവാസി മേഖലയിൽ താമക്കുന്ന, പെരിഞ്ചാംക്കുട്ടി വനത്തിലെ ജനങ്ങൾക്ക‌്  പുറം ലോകവുമായി ബന്ധമില്ല. വൈദ്യുതി രണ്ടു ദിവസമായി നിലച്ചിരിക്കുന്നു. കടകളിൽ ഭക്ഷ്യവസ്തുക്കൾ പോലും കിട്ടാത്ത അവസ്ഥയാണ‌്.
 
 
പ്രധാന വാർത്തകൾ
Top