18 November Sunday

കട്ടപ്പന കുട്ടിക്കാനം സംസ്ഥാന പാതയിൽ തടസ്സം

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

 

ഇടുക്കി
കട്ടപ്പന കുട്ടിക്കാനം സംസ്ഥാനപാതയിൽ ഏലപ്പാറ മർത്തോമ്മാ പള്ളിക്ക് സമീപം മണ്ണിടിഞ്ഞ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.  ഉപ്പുതറ, ചപ്പാത്ത്, ഹെലിബറിയ, വള്ളക്കടവ് എന്നിവിടങ്ങളിലെ പെരിയാർ തീരദേശവാസികളെ മൂന്നുകേന്ദ്രങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കോട്ടമല, ഇടക്കാനം, കൊക്കയാർ പഞ്ചായത്തിലെ മേലോരം, വടക്കേമല, വെംബ്ലി, പെരുവന്താനം പഞ്ചായത്തിലെ കണങ്കവയൽ  എന്നിവിടങ്ങളിൽ ഉൾപ്പെടെ കൃഷി നശിച്ചു.  വാഗമണ്ണിലെ വിനോദസഞ്ചാരമേഖല പൂർണമായി സ്തംഭിച്ചു. പല കടകളും അടച്ചിട്ടിരിക്കുന്നു. മേമല മുതൽ വാഗവളവ് വരെ ഉരുൾപൊട്ടൽ ഭീഷണിയിലാണ‌്.  ഏലപ്പാറ ക്ഷേത്രത്തിൽ വെള്ളംകയറി. തോടിന്റെ തീരത്തുള്ളവർക്ക് മാറി താമസിക്കാൻ സർക്കാർ നിർദ്ദേശം നൽകി. ഉപ്പുതറ പൊരികണ്ണി റോഡ് തകർന്നതും പെരിയാർ തീരവാസികൾക്ക് കടുത്ത ക്ലേശം സൃഷ്ടിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top