20 November Tuesday
തേക്കടി ടൂറിസം വികസനം

തമിഴ്‌നാട്‌ ഉപമുഖ്യമന്ത്രിക്ക്‌ നിവേദനം നൽകി

വെബ് ഡെസ്‌ക്‌Updated: Monday Jun 18, 2018

 

കുമളി
വിവിധ ആവശ്യങ്ങളുന്നയിച്ച് തേക്കടി ടൂറിസം കോ‐ ഓർഡിനേഷൻ കമ്മിറ്റി തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ പന്നീർസെൽവത്തിന് നിവേദനം നൽകി. കുമളി അതിർത്തി ചെക്പോസ്റ്റിന് സമീപം തമിഴ്നാട് പ്രദേശത്ത് ആധുനിക സൗകര്യങ്ങളോടെയുള്ള ബസ്സ്റ്റാൻഡ്‌ നിർമിക്കുക, മേഘമല ഉൾപ്പെടെയുള്ള തമിഴ്നാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കുമളിയിൽ നിന്നും തിരികെയും ബസ് സർവീസ് ആരംഭിക്കുക. പോണ്ടിച്ചേരി, ബംഗളൂരു എന്നിവിടങ്ങളിലേക്ക് ഹൈടെക് ബസ് ആരംഭിക്കുക, സർവേ പൂർത്തീകരിച്ച് കിടക്കുന്ന ദിണ്ഡിഗൽ‐ കുമളി റെയിൽവേ നിർമാണം ആരംഭിക്കുന്നതിന് കേന്ദ്ര സർക്കാരിൽ തമിഴ്നാട് സമ്മർദം ചെലുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിവേദനം നൽകിയത്.
 ഭാരവാഹികളായ എ മുഹമ്മദ് ഷാജി, ഷിബു എം തോമസ്, ബാബു എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. തേനി എംപി പാർത്ഥീപൻ, കമ്പം എംഎൽഎ ജക്കയ്യൻ എന്നിവരും പന്നീർസെൽവത്തോടൊപ്പമുണ്ടായിരുന്നു.
 

 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top