27 May Sunday
ജോയ്സ് ജോര്‍ജ് എംപിയുടെ ഇടപെടല്‍

ദേശീയപാത 183 ന്റെ വികസനത്തിന് 45 കോടി

വെബ് ഡെസ്‌ക്‌Updated: Thursday Jan 18, 2018

 വണ്ടിപ്പെരിയാര്‍ > അഡ്വ. ജോയിസ് ജോര്‍ജ് എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് ദേശീയപാത 183 ന്റെ വികസനത്തിന് 45 കോടി രൂപയുടെ പദ്ധതി.ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വണ്ടിപ്പെരിയാറില്‍ ജനപ്രതിനിധികളുടേയും രാഷ്ട്രീയ പാര്‍ടി നേതാക്കളുടേയും യോഗം ചേര്‍ന്നു. പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗം അഡ്വ. ജോയ്സ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്തു. ഇ എസ് ബിജിമോള്‍ എംഎല്‍എ അധ്യക്ഷയായി. യോഗത്തില്‍ ദേശീയപാതാ വികസനം സംബന്ധിച്ച് തയ്യാറാക്കിയ കരട് നിര്‍ദേശങ്ങള്‍ അധികൃതര്‍ അവതരിപ്പിച്ചു.

  കൊട്ടാരക്കര- ദിണ്ഡുഗല്‍ ദേശീയപാതയുടെ ഭാഗമായ പൊന്‍കുന്നം മുതല്‍ കുമളി വരെയുള്ള ഭാഗത്തെ റോഡ് വികസനത്തിനാണ് 45 കോടി രൂപാ വകയിരുത്തിയിട്ടുള്ളത്. ഇതിനുള്ള സാങ്കേതികാനുമതിയും ഭരണാനുമതിയും ലഭിച്ചു. നാഷണല്‍ ഹൈവേ അതോറിട്ടിയുടെ ഫൈനല്‍ അലൈന്‍മെന്റും തയ്യാറായിട്ടുണ്ട്. ഏപ്രില്‍ മാസത്തോടെ ടെണ്ടര്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാകും. ഹൈവേയുടെ വികസനവും വിപുലീകരണവുമാണ് ലക്ഷ്യമിടുന്നത്. പൊന്‍കുന്നം മുതല്‍ മുറിഞ്ഞപുഴ വരെ പത്ത് കോടിയും, മുറിഞ്ഞപുഴ മുതല്‍ കുമളി വരെ 35 കോടി രൂപയുടേയുമാണ് പ്രോജക്ട് തയ്യാറാക്കിയിട്ടുള്ളത്. റോഡ് വികസനത്തിന്റെ ഭാഗമായി പാമ്പനാര്‍, വണ്ടിപ്പെരിയാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ രണ്ട് ബൈപാസ് റോഡുകള്‍ നിര്‍മിക്കാനുള്ള നിര്‍ദേശവുമുണ്ട്.
 
പ്രധാന വാർത്തകൾ
Top