20 October Saturday
എൻആർ സിറ്റി ശാഖ ഉദ‌്ഘാടനം

കേന്ദ്ര സര്‍ക്കാര്‍ സഹകരണമേഖലയെ തകർക്കുന്നു‐ മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Monday Sep 17, 2018

രാജാക്കാട് സഹകരണ ബാങ്ക് എൻആർ സിറ്റി ശാഖ മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യുന്നു

 രാജാക്കാട‌്

സഹകരണ മേഖലയെ അപ്പാടെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പല നിയമങ്ങളും കേന്ദ്ര സർക്കാർ  നടപ്പാക്കുന്നതെന്ന‌് മന്ത്രി എം എം മണി പറഞ്ഞു. സഹകരണ മേഖലയെ ബിജെപി സർക്കാരിന‌് വേണമെന്നില്ല, കുത്തക ബാങ്കുകളെയാണ‌് താൽപര്യം. രാജാക്കാട് സർവീസ് സഹകരണ ബാങ്കിന്റെ എൻആർ സിറ്റി ശാഖയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പുതുതായി കേരള ബാങ്ക് രൂപീകരിക്കുകയെന്ന ലക്ഷ്യമാണ് എൽഡിഎഫ‌് സർക്കാരിനുള്ളത്. റിസർവ‌് ബാങ്കിന്റെ അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികൾ തുടരുകയാണെന്നും മന്ത്രി പറഞ്ഞു. 
 
 
     ആദ്യ നിക്ഷേപവും മന്ത്രി ഏറ്റുവാങ്ങി. പൊതുസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് ടി എം കമലം അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് കംപ്യൂട്ടർ ഉദ്ഘാടനംചെയ‌്തു. രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് എം എസ് സതി ആദ്യ വായ്പ വിതരണവും സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എസ് ഷേർലി സ്വർണ പണയ ഉദ്ഘാടനവും നിർവഹിച്ചു. എസ്എസ്എൽസി പരീക്ഷയിലെ എ പ്ലസ് ജേതാക്കളെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി അനിലും പ്ലസ് ടു പരീക്ഷയിലെ എ പ്ലസ‌് വിജയികളെ ബ്ലോക്ക് പഞ്ചായത്തംഗം രാധാമണി പുഷ്പജനും ട്രോഫികൾ നൽകി. 
 ഡയറക്ടർ ബോർഡ് അംഗങ്ങൾ മുൻ ബാങ്ക് പ്രസിഡന്റുമാരേയും സെക്രട്ടറിമാരേയും ആദരിച്ചു. എ ഡി സന്തോഷ്, ഇന്ദിര സുരേന്ദ്രൻ, ബിജി സന്തോഷ്, വി എ കുഞ്ഞുമോൻ, എം എൻ ഹരിക്കുട്ടൻ, ആർ ബാലൻപിള്ള, എൻ ജെ ചാക്കോ, പി എസ് സനിൽ, സിബി കൊച്ചുവള്ളാട്ട്, സി കെ വിജയൻ, ഒ ജി മദനൻ, വി എം സെബാസ്റ്റ്യൻ, പി സി രവികുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി മോൺസി കുര്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ടി എസ് ബാബു സ്വാഗതം പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top