18 November Sunday

മാർട്ടിൻ ജേക്കബ്‌, അഡ്വ. അഷ്റഫ്‌ അനുസ്മരണം

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018
കരിമണ്ണൂർ
ഡിവൈഎഫ്ഐ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടി റിപ്പോർട്ട് ചെയ്യാൻ പോകുംവഴി സഞ്ചരിച്ചിരുന്ന ബൈക്കിൽ സ്വകാര്യബസിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ദേശാഭിമാനി സബ് എഡിറ്റർ മാർട്ടിൻ ജേക്കബ്,  സുഹൃത്ത് അഡ്വ. അഷ്റഫ് എന്നിവരെ അനുസ്മരിച്ചു. ഇരുവരുടെയും ജന്മസ്ഥലമായ തൊമ്മൻകുത്തിൽ സിപിഐ എം നേതൃത്വത്തിലായിരുന്നു 20ാം ചരമദിനത്തിൽ അനുസ്മരണസമ്മേളനം. 
തൊമ്മൻകുത്ത് ടൗണിൽ ചേർന്ന യോഗം സിപിഐ എം കരിമണ്ണൂർ ഏരിയ സെക്രട്ടറി എൻ സദാനന്ദൻ ഉദ്ഘാടനംചെയ്തു. രഞ്ജു രാജൻ അധ്യക്ഷനായി. ദേശാഭിമാനി കോട്ടയം യൂണിറ്റ് ന്യൂസ് എഡിറ്റർ എം ഒ വർഗീസ് അനുസ്മരണ പ്രഭാഷണം നടത്തി. എ  ലതീഷ് സംസാരിച്ചു. സിപിഐ എം നെയ്യശേരി ലോക്കൽ സെക്രട്ടറി സി പി രാമചന്ദ്രൻ സ്വാഗതവും മുഹമ്മദ് റോഷൻ നന്ദിയും പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top