18 August Saturday

വർഗീയതയ്‌ക്കെതിരെ എസ്‌എഫ്‌ഐയുടെ ചെറുത്ത്‌ നിൽപ്പ്‌ ശക്തം: ജെയ്‌ക്‌ സി തോമസ്‌

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018
മൂലമറ്റം 
വർഗീയതയ്ക്ക്‌ എതിരെ രാജ്യത്ത്‌ പലയിടത്തും കലാലയങ്ങളിൽ വിദ്യർഥികൾ എസ്എഫ്ഐയുടെ കൊടി ഉയർത്തുകയാണെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ ജെയ്‌ക്‌ സി തോമസ്‌ പറഞ്ഞു. ആദ്യ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു  കശ്‍മീരിനോട് ചേർത്തു വച്ച പേര് സ്വർഗമെന്നാണ്. എന്നാൽ അവിടെ 8 വയസ്സ് മാത്രമുള്ള ഒരു പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് തലക്കടിച്ചു കൊന്നു. മാത്രമല്ല കൊന്നവരുടെ ജാതിയും മതവും നോക്കി അവർക്കുവേണ്ടി കൊടിപിടിച്ച് തെരുവിൽ ഇറങ്ങിയത് രാജ്യം ഭരിക്കുന്ന ബിജെപിയുടെ സംസ്ഥാന മന്ത്രിമാരുൾപ്പെടെയാണ്‌.  
ലോകരാജ്യങ്ങൾക്കുമുന്പിൽ ഇന്ത്യയ്‌ക്ക്‌ തലകുനിക്കേണ്ട നാണം കെട്ട അവസ്ഥയാണ്‌ ഇവരുണ്ടാക്കിയത്‌. ക്രൂരമായ കൊലപാതകത്തെ ന്യായീകരിക്കാൻ മടിയില്ലാത്തവരാണ്‌ നാടുഭരിക്കുന്നത്. ഉന്നാവയിൽ മകളെ പീഡിപ്പിച്ചവർക്കെതിരെ പരാതി നൽകാനെത്തിയ പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയതും  ഇവരുടെ ഉദ്യോഗസ്ഥരാണ്‌. ഇന്ന്‌ അവർ കർണാടകയിൽ എത്തിനിൽക്കുമ്പോൾ നമുക്ക് നോക്കിനിൽക്കാൻ കഴിയില്ല. വർഗീയതക്കെതിരെയും  ഫാസിസത്തിനെതിെരയും ചെറുത്ത്‌ നിൽക്കാൻ എസ്‌എഫ്‌ഐയ്‌ക്ക്‌ മാത്രമേ കഴിയൂ.
 കോൺഗ്രസിന്റെയോ ലീഗിന്റെയോ ഓഫീസുകളൊന്നും ആക്രമിക്കാതെ സിപിഐ എം ഓഫീസ് മാത്രം അക്രമിക്കുന്നത്‌ ആർഎസ്‌എസിന്റെ വർഗീയതയ്‌ക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കുന്നത്‌ സിപിഐ എം ആയതുകൊണ്ടാണെന്നും ജെയ്‌ക്‌ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top