20 October Saturday

മർച്ചന്റ് അസോ. മുൻ പ്രസിഡന്റിനെ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 16, 2018

 

ചെറുതോണി

ചെറുതോണി മർച്ചന്റ‌് അസോസിയേഷൻ മുൻ പ്രസിഡന്റ് സാജൻ കുന്നേലിനുനേരെ ഗുണ്ടാ ആക്രമണം. ജില്ലാ ആസ്ഥാനത്തെ വിവരാവകാശ മാഫിയ സംഘത്തിലെ പ്രധാനിയായ ആയത്തുപാടത്ത് മാത്യുവാണ‌് സാജനെ ആക്രമിച്ചത്. സാരമായ പരിക്കേറ്റ ഇദ്ദേഹത്തെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 

     വെള്ളിയാഴ്ച രാവിലെ 10 ന് വാഴത്തോപ്പിൽവച്ച് സ്കൂട്ടറിൽ വരികയായിരുന്ന സാജനെ തടഞ്ഞുനിർത്തിയായിരുന്നു ആക്രമണം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ഒരു പ്രകോപനവുമില്ലാതെയാണ‌് സാജനെ മർദിച്ചത്. അസഭ്യവർഷം ചൊരിഞ്ഞ ഇയാൾ മുഖത്തിടിക്കുകയായിരുന്നുവെന്ന‌് സാജൻ പൊലീസിന് മൊഴി നൽകി. ജില്ലാ ആസ്ഥാനത്ത് കെട്ടിട ഉടമകളെ ഭീഷണിപ്പെടുത്തി നിർമാണ തടസ്സം ഉണ്ടാക്കി പണം തട്ടുകയാണ് ഇയാളുടെ പ്രധാന ജോലിയെന്ന‌് ആരോപണമുണ്ട‌്. 

    അൽഫോൻസ് കണ്ണന്താനം സ്ഥാപക പ്രസിഡന്റായ ജനശക്തി എന്ന സംഘടനയുടെ പേരിലാണ‌് ഇയാൾ ജില്ലാ ആസ്ഥാനത്ത് അഴിഞ്ഞാടുന്നത്. ഇയാളെ  അറസ്റ്റ് ചെയ്യുമെന്ന് ഇടുക്കി സിഐ സിബിച്ചൻ തോമസ് പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി വി വർഗീസ്, ഏരിയ സെക്രട്ടറി പി ബി സബീഷ്, ലോക്കൽ സെക്രട്ടറി എം വി ബേബി എന്നിവർ സാജൻകുന്നേലിനെ ആശുപത്രിയിൽ സന്ദർശിച്ചു. 

 

 

 
പ്രധാന വാർത്തകൾ
Top