19 September Wednesday

നിരീക്ഷണ ക്യാമറകൾ മന്ത്രി എം എം മണി ഉദ‌്ഘാടനം ചെയ‌്തു

വെബ് ഡെസ്‌ക്‌Updated: Monday Jul 16, 2018
മൂന്നാർ 
മൂന്നാറിൽ പൊലീസ‌് വകുപ്പ‌് സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ മന്ത്രി എം എം മണി ഉദ‌്ഘാടനം  ചെയ‌്തു. ടൂറിസം  മേഖലയായ മൂന്നാറിൽ കുറ്റകൃത്യങ്ങൾ തടയുക, ട്രാഫിക‌് സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, കുറിഞ്ഞി സന്ദർശകരുടെ യാത്ര സുഗമമാക്കുക തുടങ്ങിയ  ലക്ഷ്യത്തോടെ മൂന്നാർ ടൗണിനെ പൂർണമായും ക്യാമറ കണ്ണുകളിൽ കൊണ്ടുവരുകയെന്ന പദ്ധതിക്കാണ‌് തുടക്കം കുറിച്ചിരിക്കുന്നത‌്. 
     17 സ്ഥലങ്ങളിലായി 34 ക്യാമറകളാണ‌് സ്ഥാപിച്ചിരിക്കുന്നത‌്. 24 മണിക്കൂറും പ്രവർത്തനസജ്ജവും വിവരങ്ങൾ  15 ദിവസംവരെ സൂക്ഷിക്കാനും കഴിയും. എസ‌് രാജേന്ദ്രൻ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി, മൂന്നാർ ഡിവൈഎസ‌്പി സുനീഷ‌് ബാബു, ഇൻസ‌്പെക്ടർ സാം ജോസ‌്, എസ‌്ഐ ഇ എം സജീർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
 

 

പ്രധാന വാർത്തകൾ
Top