17 November Saturday

നേർച്ചപ്പെട്ടി കുത്തിത്തുറന്ന് പണം മോഷ്ടിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 16, 2018
മൂന്നാർ  
മൂന്നാർ മൗണ്ട് കാർമൽ ദേവാലയത്തിൽ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. ശനിയാഴ്ച അർധരാത്രിയിലാണ് സംഭവം. ദേവാലയത്തിനു പുറകിലെത്തിയ മോഷ്ടാവ് ക്വയർ മുറിയുടെ കതക് തകർത്താണ് അകത്ത് കടന്നത്. 
    പള്ളിക്കകത്ത് വച്ചിരുന്ന രണ്ട് നേർച്ചപ്പെട്ടികളും തകർത്തു. പള്ളി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് മൂന്നാർ എസ‌്ഐ സാം  ജോസിന്റെ നേതൃത്വത്തിൽ പൊലീസം സംഘം സ്ഥലത്തെത്തി. ദേവാലയ പരിസരത്തും ടൗണിലും സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top