19 November Monday

രാജമല സന്ദർശകർക്കായി തുറന്നു

വെബ് ഡെസ്‌ക്‌Updated: Friday Jun 15, 2018

 

 
മൂന്നാർ
കനത്ത മഴമൂലം അടച്ചിട്ടിരുന്ന രാജമല സന്ദർശകർക്കായി തുറന്നു. വരയാടുകളുടെ ആവാസ കേന്ദ്രമായ ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമലയാണ് ശക്തമായ കാറ്റും മഴയും കാരണം ഒരാഴ്ചയായി അടച്ചിരുന്നത്. 
    മഴ കുറഞ്ഞതിനെ തുടർന്നാണ് വ്യാഴാഴ്ച മുതൽ വീണ്ടും ഉദ്യാനം തുറന്നുകൊടുത്തത്. കുണ്ടള അണക്കെട്ടിൽ ബോട്ടിങ് പുനരാരംഭിച്ചു. ഇവിടെയെത്തുന്ന സന്ദർശകർക്കായി സോളാർ ബോട്ടും പെഡൽ ബോട്ടും ഒരുക്കിയിട്ടുണ്ട്. പഴയ മൂന്നാറിൽ പ്രവർത്തിക്കുന്ന ഹൈഡൽ പാർക്കും സന്ദർശകർക്കായി തുറന്നു കൊടുത്തു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 11 സെന്റീമീറ്റർ മഴയാണ് പെയ്തത്. തിങ്കളാഴ്ച മാത്രം 19 സെന്റീമീറ്റർ മഴയാണ് രേഖപ്പെടുത്തി.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top