11 December Tuesday

മന്ത്രി എം എം മണിയെത്തി ആശുപത്രിയിൽ; രാജപ്പന് പുതുജീവിതം ഉറപ്പാക്കി

വെബ് ഡെസ്‌ക്‌Updated: Sunday Apr 15, 2018
കട്ടപ്പന > വാഹനാപകടത്തിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന രാജപ്പന്‌ സഹായഹസ്‌തവുമായി മന്ത്രി എം എം മണിയെത്തി. രണ്ടാഴ്‌ച മുമ്പ്‌  വഴിയാത്രക്കാരനായ രാജപ്പനെ  ഇടിച്ച് പരിക്കേൽപിച്ച വാഹനത്തിലുള്ളവർ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ ആക്കിയിട്ട്‌ കടന്നുകളയുകയായിരുന്നു.  വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇദേഹത്തിന്റെ ജീവൻ നിലനിർത്തിയത്. ഈ ദാരുണ സംഭവമറിഞ്ഞ്‌  ശനിയാഴ്‌ച വൈകിട്ട്‌ മന്ത്രി എം എം മണി ആശുപത്രിയിലെത്തി രാജപ്പനെയും ആശുപത്രി അധികൃതരെയും കണ്ടു.
  ന്യൂറോ ശസ്‌ത്രക്രിയയടക്കം എല്ലാ ചികിത്സകളും ഭക്ഷണവും സെന്റ് ജോൺസ് ആശുപത്രി സൗജന്യമായി നൽകി. നാളിതുവരെ ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കായി 2.50ലക്ഷം രൂപ ചെലവായി. അനാഥനായ രാജപ്പന്റെ പുനരധിവാസത്തിനുവേണ്ട എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. സെന്റ് ജോൺസ് ഹോസ്പിറ്റലിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആശുപത്രി മാനേജ്മെന്റിനെ അഭിനന്ദിക്കാനും മന്ത്രി മറന്നില്ല.
 
 
പ്രധാന വാർത്തകൾ
Top