27 May Sunday
മാങ്കുളം വിടാതെ കാട്ടാനക്കൂട്ടം

50 ഏക്കറിലെ കൃഷി തരിപ്പണമാക്കി; വീടുകളും തകർത്തു

വെബ് ഡെസ്‌ക്‌Updated: Thursday Feb 15, 2018

മാങ്കുളം ആനക്കുളത്ത് സെന്തിലിന്റെ കച്ചവടസ്ഥാപനം കാട്ടാന തകർത്ത നിലയിൽ

 അടിമാലി > രണ്ട് മാസത്തിനിടെ മാങ്കുളത്ത് അമ്പത് ഏക്കറിലെ കൃഷികൾ ആനക്കൂട്ടം തകർത്തെറിഞ്ഞു. വനാതിർത്തി പങ്കിടുന്നതിൽ വനംവകുപ്പിൽ തർക്കത്തെ തുടർന്ന് നഷ്ടപരിഹാരവും ജനങ്ങൾക്ക് ലഭിക്കാൻ കടമ്പകളേറെ. സർക്കാർ അനുവദിച്ച നിർമാണ പ്രവൃത്തികളും നടത്താൻ കഴിയുന്നില്ല.പത്തിലധികം വീടുകളും തരിപ്പണമാക്കി. ആദിവാസി കുടിലുകളും നാമാവശേഷമായി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ജനങ്ങൾക്ക് ഉണ്ടായിട്ടുള്ളത്.  

 ജനവാസമേഖലകളെ സംരക്ഷിക്കാനുള്ള എലിഫന്റ് ക്രാഷ് ഫെൻസിങ്് നിർമാണം എങ്ങുമെത്തിയില്ല. കാട്ടാനകളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് മാങ്കുളത്ത് വനാതിർത്തിയിൽ ഫെൻസിങ് സ്ഥാപിക്കുന്നതിന് സർക്കാർ ഫണ്ട് അനുവദിച്ചത്.   കുട്ടമ്പുഴ, മാങ്കുളം ഡിവിഷനുകൾ തമ്മിലുള്ള അതിർത്തി പങ്കിടുന്നതിൽ തർക്കം ഫെൻസിങ്ങ് ഇടുന്നതിന് വിലങ്ങുതടിയായി. ഇതുമൂലം   കാട്ടാനകളുടെ ആക്രമണവും വലിയതോതിൽ വർധിച്ചു. കഴിഞ്ഞ ദിവസം ആനക്കുളത്ത് അവിരാപ്പാട്ട് ആന്റണിയുടെ കെട്ടിടത്തിൽ കച്ചവടംനടത്തുന്ന പടത്തിയാനിക്കൽ സെന്തിലിന്റെ കച്ചവടസ്ഥാപനം ആനക്കൂട്ടം നാമവശേഷമാക്കി. ചുണ്ടേക്കാട്ട് പ്രദീപിന്റെ പുരയിടത്തിലെ കൃഷികളും വ്യാപകമായി നശിപ്പിച്ചു.
 
 
പ്രധാന വാർത്തകൾ
Top