Top
21
Tuesday, November 2017
About UsE-Paper

പൂവണിയുന്നത് ബിജുവിനും കുടുംബത്തിനും വീടെന്ന സ്വപ്നം

Tuesday Nov 14, 2017
വെബ് ഡെസ്‌ക്‌
കഴിഞ്ഞ 40 വര്‍ഷമായി ബിജു താമസിക്കുന്നത് അച്ഛന്‍ നല്‍കിയ മൂന്ന് സെന്റിലുള്ള വീട്ടിലായിരുന്നു. മീന്‍പിടുത്തവും കൂലിപ്പണിയുമാണ് ബിജുവിന്റെ ജോലി. ഭാര്യ ആന്‍സി ഏലക്കാട്ടില്‍ പണിയെടുത്തുമാണ് ജീവിതം മുന്നോട്ട് നീക്കിയിരുന്നത്. ഊരാളി വിഭാഗത്തില്‍പെട്ട ബിജുവിന്റ വീടിരിക്കുന്ന സ്ഥലം 10 ചെയിനില്‍പെട്ടതാണ്. കൈവശരേഖ കിട്ടാത്തതിനാല്‍ പട്ടികവര്‍ഗ വകുപ്പില്‍ നിന്നും വീട് ലഭിച്ചില്ല. പഞ്ചായത്തിന്റെ വീടിന്റെ ലിസ്റ്റില്‍ ഒരുതവണ വന്നിരുന്നുവെങ്കിലും ഇതും ഇല്ലാതായി

 

 
കട്ടപ്പന > കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും വീട് തകര്‍ന്ന ബിജുവിനും കുടുംബത്തിനും വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു. കാഞ്ചിയാര്‍ പഞ്ചായത്തിന്റെ ശ്രദ്ധയില്‍പെട്ടതോടെയാണ് ബിജുവിന് വീടൊരുങ്ങുന്നത്. 
 പേഴുംകണ്ടം അഞ്ചുരുളി ശാവോംപ്ളാക്കല്‍ ബിജുവിന്റെ വീടാണ് തകര്‍ന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ നാല് മാസത്തിനകം ബിജുവിന്റെ വീട് പണി പുര്‍ത്തീകരിച്ച് നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോര്‍ജ് അറിയിച്ചു. മൂന്ന് ചെയിന്‍ മേഖലയില്‍പ്പെട്ട സ്ഥലമായതിനാല്‍ കൈവശരേഖ കിട്ടാന്‍ബുദ്ധിമുട്ടുണ്ട്. ഈ സഹചര്യത്തില്‍ പഞ്ചായത്ത് പ്ളാനില്‍പ്പെടുത്തി സ്ഥലം വാങ്ങി വീട്വച്ച് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
     ശക്തമായ കാറ്റിലാണ് ഈ ആദിവാസി കുടുംബത്തിന്റെ കിടപ്പാടം ഇല്ലാതായത്. ബിജുവിന്റെ ഭാര്യ ആന്‍സിയും രണ്ട് മക്കളും വീടിന് പുറത്തും ഒരു മകള്‍ റിന്‍സി വീടിനുള്ളില്‍ പഠിക്കുകയുമായിരുന്നു. വലിയശബ്ദം കേള്‍ക്കുകയും വീടിന്റെ ഷീറ്റുകള്‍ ഇളകിമാറുന്നതും കണ്ടതോടെ വീടിനുള്ളിലായിരുന്ന റിന്‍സി പുറത്തേക്ക്  ഓടിയതിനാല്‍ അപകടം സംഭവിച്ചില്ല. റിന്‍സിയുടെ കരച്ചില്‍ കേട്ട് മറ്റുള്ളവര്‍ ഓടി വന്നപ്പോഴാണ് വീട് പൂര്‍ണമായി തകര്‍ന്ന് കിടക്കുന്നത് കണ്ടത്. ബിജു വീട്ടിലുണ്ടായിരുന്നില്ല.
 
 കഴിഞ്ഞ 40 വര്‍ഷമായി ബിജു താമസിക്കുന്നത് അച്ഛന്‍ നല്‍കിയ മൂന്ന് സെന്റിലുള്ള വീട്ടിലായിരുന്നു. മീന്‍പിടുത്തവും കൂലിപ്പണിയുമാണ് ബിജുവിന്റെ ജോലി. ഭാര്യ ആന്‍സി ഏലക്കാട്ടില്‍ പണിയെടുത്തുമാണ് ജീവിതം മുന്നോട്ട് നീക്കിയിരുന്നത്. ഊരാളി വിഭാഗത്തില്‍പെട്ട ബിജുവിന്റ വീടിരിക്കുന്ന സ്ഥലം 10 ചെയിനില്‍പെട്ടതാണ്. കൈവശരേഖ കിട്ടാത്തതിനാല്‍ പട്ടികവര്‍ഗ വകുപ്പില്‍ നിന്നും വീട് ലഭിച്ചില്ല. പഞ്ചായത്തിന്റെ വീടിന്റെ ലിസ്റ്റില്‍ ഒരുതവണ വന്നിരുന്നുവെങ്കിലും ഇതും ഇല്ലാതായി. ഇതോടെ വീടെന്ന സ്വപ്നം നഷ്ടപ്പെട്ട ഈ കുടുംബം താമസിച്ചിരുന്നത് പച്ചക്കട്ടയില്‍ കെട്ടിയ വീട്ടിലായിരുന്നു. 10 ചെയിനില്‍ പട്ടയം ലഭിച്ചാല്‍ പട്ടിവര്‍ഗ വകുപ്പില്‍ നിന്നും വീട് ലഭിക്കുമെന്ന മോഹമായിരുന്നു അവസാനം വരെയും. വീട് തകര്‍ന്നതോടെ വീട്ടിലുണ്ടായിരുന്ന മുഴുവന്‍ സാധനങ്ങളും നശിച്ചു. കുട്ടികളുടെ പഠനോപകരണങ്ങളും നശിച്ചു. ആരും സഹായത്തിനില്ലാത്ത ഈ നിരാലംബരായ കുടുംബം പൊട്ടാത്ത ഷീറ്റുകള്‍ ചാരിവച്ചാണ്് കഴിഞ്ഞിരുന്നത്.
 
 

Related News

കൂടുതൽ വാർത്തകൾ »