Top
20
Wednesday, September 2017
About UsE-Paper

40 കിലോ മ്ളാവ് ഇറച്ചിയുമായി മൂന്നംഗ നായാട്ടുസംഘം പിടിയില്‍

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌

 

 
നെടുങ്കണ്ടം >  40 കിലോ മ്ളാവ്  ഇറച്ചിയുമായി മൂന്നുപേര്‍ ഉള്‍പ്പെടുന്ന നായാട്ടുസംഘം പിടിയിലായി. ചോറ്റുപാറ ബ്ളോക്ക് നമ്പര്‍ 220ല്‍ സുന്ദരേശന്‍(45), കോലച്ചിറയില്‍ സുനില്‍കുമാര്‍(37), പുത്തന്‍പുരയ്ക്കല്‍ അനില്‍കുമാര്‍(34) എന്നിവരാണ് പിടിയിലായത്.  കേരളാ- തമിഴ്നാട് അതിര്‍ത്തിയിലെ വനമേഖല കേന്ദ്രീകരിച്ച് വന്‍ നായാട്ടുസംഘം പ്രവര്‍ത്തിക്കുന്നതായാണ് ഇവരില്‍ നിന്ന് ലഭിക്കുന്ന സൂചന. കഴിഞ്ഞ ദിവസം രാത്രിയില്‍ നെടുങ്കണ്ടം പൊലീസ് ബാലന്‍പിള്ള സിറ്റിയില്‍ രാത്രികാല പെട്രോളിംഗ് നടത്തുന്നതിനിടെ ഓട്ടോറിയില്‍ കടത്താന്‍ ശ്രമിക്കുമ്പോഴാണ് കാട്ടിറച്ചി കണ്ടെടുത്തത്. ഇറച്ചി ചില്ലറവില്‍പ്പന നടത്തുന്നതിന് കൊണ്ടുപോകുകയായിരുന്നു.  
    അതിര്‍ത്തി മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നായാട്ട് സംഘങ്ങള്‍ കാട്ടുമൃഗങ്ങളുടെ ഇറച്ചി ചില്ലറവില്‍പ്പന നടത്തിവരികയാണെന്നതാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നില്‍ വന്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കരുതുന്നു. കെണിയൊരുക്കിയും വെടിവെച്ചും മറ്റുമായി വനമേഖലയില്‍ നിന്ന് പിടികൂടുന്ന കാട്ടുപോത്ത്, മ്ളാവ്, കേഴ തുടങ്ങിയ മൃഗങ്ങളെ അവിടെവച്ച് തന്നെ കശാപ്പ് ചെയ്ത് ചില്ലറ വില്‍പ്പനയ്ക്കായി തയാറാക്കുകയാണ് പതിവ്. ആവശ്യക്കാരെ കണ്ടെത്തി ഇറച്ചി നേരിട്ട് കൈമാറുന്നു.  സാധാരണ കടയില്‍നിന്ന് വാങ്ങുന്ന  ഇറച്ചിയേക്കാള്‍ കൂടുതല്‍ വിലയ്ക്കാണ് വില്‍പ്പന. കാട്ടിറച്ചിയായതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്. അതുകൊണ്ട് വന്‍ ലോബി വേട്ടയക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി വിവരമുണ്ട്. കൂടുതല്‍ പ്രതികള്‍ ഉടന്‍ അറസ്റ്റിലാവുമെന്നാണ് സൂചന. പിടികൂടിയ പ്രതികളെയും ഇറച്ചിയും വാഹനവും നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി. നെടുങ്കണ്ടം എസ്ഐ ഇ കെ സോള്‍ജിമോന്‍, ജൂനിയര്‍ എസ്ഐ അഭിലാഷ്, എഎസ്ഐ ജോസ് വര്‍ഗീസ് എന്നിവരുടെ  നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
 
 

Related News

കൂടുതൽ വാർത്തകൾ »