21 September Friday

മന്ത്രി എം എം മണിയും കെ കെ ജയചന്ദ്രനും ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018

 അടിമാലി 

കാലവർഷത്തിൽ എല്ലാം നഷ്ടപ്പെട്ട് ദുരിതത്തിലായർക്ക് സാധ്യമായ മന്ന് മന്ത്രി എം എം മണി പറഞ്ഞു. അടിമാലി സർക്കാർ സ്കൂൾ, ചാറ്റുപാറകുടി കമ്യൂണിറ്റി ഹാൾ, കൊരങ്ങാട്ടി ട്രൈബൽ സ്കൂൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചുകൊണ്ടാണ‌് അദ്ദേഹം ഇക്കാര്യം പറഞ്ഞത‌്.
   ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു. ഓരോരുത്തരും തങ്ങൾ നേരിട്ട ദുരിതം മന്ത്രിയെ ധരിപ്പിച്ചു. സമാനതകളില്ലാത്ത ദുരന്തമാണ് ജില്ലയിലെങ്ങും ഉണ്ടായതെന്നും ദുരിതബാധിതരെ സഹായിക്കാൻ സർക്കാർ ഒപ്പമുണ്ടാകുമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ പറഞ്ഞു. ജോയ്‌സ് ജോർജ് എംപിയും, എസ് രാജേന്ദ്രൻ എംഎൽഎയും മാങ്കുളത്തെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top