21 November Wednesday
ഇടുക്കി, തൊടുപുഴ, എറണാകുളം ഭാഗത്തേക്ക്‌

കെഎസ‌്ആർടിസി ഇന്നുമുതല്‍ അധിക സർവീസുകള്‍ ആരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018

 

 
 
കട്ടപ്പന
ഇടുക്കി റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കാൻ ചൊവാഴ‌്ച മുതൽ കൂടുതൽ സർവീസുകളുമായി കെഎസ്‌ആർടിസി. ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നതോടെ ചെറുതോണി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ച സാഹചര്യത്തിലാണ്‌ കലക്ടറുടെ നിർദേശപ്രകാരം അധിക സർവീസുകൾ നടത്താൻ കെഎസ്‌ആർടിസി തീരുമാനിച്ചത്‌. രണ്ട്‌ സർക്കുലർ സർവീസുകൾ ഒരു മണിക്കൂർ ഇടവിട്ട്‌ ക്രമീകരിച്ചിട്ടുണ്ട്‌. 
രാവിലെ 6.10 ന്‌ കട്ടപ്പന‐ തങ്കമണി‐ ഇടുക്കി, കട്ടപ്പന‐ നാരകക്കാനം‐ ഇടുക്കി, 7.45 ന്‌ ഇടുക്കി‐ നാരകക്കാനം‐ കട്ടപ്പന, ഇടുക്കി‐ തങ്കമണി‐ കട്ടപ്പന, 9.20 ന്‌ കട്ടപ്പന‐ തങ്കമണി‐ ഇടുക്കി, 9.20 ന്‌ കട്ടപ്പന‐ നാരകക്കാനം‐ ഇടുക്കി, 10.45 ന്‌ ഇടുക്കി‐ നാരകക്കാനം‐ കട്ടപ്പന, 10.40 ന്‌ ഇടുക്കി‐ തങ്കമണി‐ കട്ടപ്പന, 12.50 ന്‌ കട്ടപ്പന‐ തങ്കമണി‐ ഇടുക്കി, 2.30 ന്‌ കട്ടപ്പന‐ നാരകക്കാനം‐ ഇടുക്കി, 2.5 ന്‌ ഇടുക്കി‐ നാരകക്കാനം‐ കട്ടപ്പന, രണ്ടിന്‌ ഇടുക്കി‐ തങ്കമണി‐ കട്ടപ്പന, 3.30 ന്‌ കട്ടപ്പന‐ തങ്കമണി‐ ഇടുക്കി, 3.25 ന്‌ കട്ടപ്പന‐ നാരകക്കാനം‐ ഇടുക്കി, 4.55 ന്‌ ഇടുക്കി‐ നാരകക്കാനം‐ കട്ടപ്പന, 4.40 ന്‌ ഇടുക്കി‐ തങ്കമണി‐ കട്ടപ്പന, വൈകിട്ട്‌ 6.10 ന്‌ കട്ടപ്പന‐ വാഴവര‐ 10ാംമൈല്‍, 6.30 ന്‌ കട്ടപ്പന‐ വാഴവര‐ പത്താംമൈല്‍, 6.40 ന്‌ പത്താംമൈല്‍‐ വാഴവര‐ കട്ടപ്പന, 7.35 ന്‌ പത്താംമൈല്‍‐ വാഴവര‐ കട്ടപ്പന എന്നിങ്ങനെയാണ്‌ സർവീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്‌. കട്ടപ്പനയില്‍ നിന്നും തൊടുപുഴ ഭാഗത്തേക്കുള്ള പോകുന്ന യാത്രക്കാര്‍ക്ക്‌ ഇരട്ടയാര്‍‐ ചെമ്പകപ്പാറ‐  തോപ്രാംകുടി‐ മുരിക്കാശേരി‐ കരിമ്പൻ‐ തടിയംപാട്‌‐ ചെറുതോണി‐ പൈനാവ്‌‐ കുളമാവ്‌‐ മൂലമറ്റം വഴിയും എറണാകുളം ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്ക്‌ ഇരട്ടയാര്‍‐ ചെമ്പകപ്പാറ‐ തോപ്രാംകുടി‐ മുരിക്കാശേരി‐ കരിമ്പന്‍‐ ചേലച്ചുവട്‌‐ കീരിത്തോട്‌‐ പനംകുട്ടി‐ പാംപ്ല‐ നേര്യമംഗലം‐ കോതമംഗലം‐ പെരുമ്പാവൂര്‍ വഴിയും സർവീസ്‌ ക്രമീകരിച്ചിട്ടുണ്ടെന്ന്‌ കെഎസ്‌ആര്‍ടിസി ഡയറക്ടർ ബോർഡംഗം സി വി വർഗീസ്‌ അധികൃതര്‍ അറിയിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top