17 November Saturday

വീട്‌ നഷ്ടപ്പെട്ട 38 കുടുംബങ്ങൾക്ക‌് കൈത്താങ്ങായി താരാപ്പൂർ ലിറ്റിൽ ലാബ് ട്രസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

 

രാജാക്കാട്‌
മഹാപ്രളയം തീർത്ത കെടുതികളിൽ വാസസ്ഥലം നഷ്ടമായവർക്ക‌് ആശ്വാസമായി എഡ്യൂക്കേഷൻ ട്രസ‌്റ്റ‌്. നാല‌് പഞ്ചായത്തിലായി വീടുനഷ്ടപ്പെട്ട 38 കുടുംബങ്ങൾക്കായി 5,30,000 രൂപയാണ‌് മഹാരാഷ്ട്ര താരാപ്പൂർ ലിറ്റിൽ ലാബ് എഡ്യൂക്കേഷൻ ട്രസ്റ്റ‌് നൽകിയത‌്. ഇതിനായി 483 സുമനസ്സുകളിൽനിന്നും 5,28,767 രൂപ സമാഹരിച്ചു. വീടും സ്ഥലവും ഉൾപ്പെടെ എല്ലാം നഷ്ടപ്പെട്ടവർക്ക‌് ഇത‌് ആശ്വാസവും കൈത്താങ്ങുമായി. 
സംഘടനാ വളണ്ടിയർമാർ വിവിധ പഞ്ചായത്തുകളിലെ ഓരോ വാർഡിലും പരിശോധന നടത്തിയശേഷം പഞ്ചായത്ത‌് ഭാരവാഹികളുടേയും ഉദ്യോഗസ്ഥരുടേയും അഭിപ്രായംകൂടി ആരാഞ്ഞശേഷമാണ‌് 20000, 15000, 10000 രൂപവീതം നൽകിയത‌്. പ്രതികൂല കാലാവസ്ഥയിൽ ജോലിയൊന്നും ഇല്ലാതിരിക്കുന്ന ഭവനരഹിതരായ ആളുകൾക്കിത‌് ചെറിയ ആശ്വാസമായി.  പ്രകൃതിക്ഷോഭത്തിൽ വീടുകൾ പൂർണമായി തകർന്ന നിർധനരായ കുടുംബങ്ങളെയാണ‌് സഹായം നൽകാൻ തെരഞ്ഞെടുത്തത‌്.
രാജാക്കാട്, ബൈസൺവാലി, കൊന്നത്തടി, വാഴത്തോപ്പ് പഞ്ചായത്തുകളിലെ കുടുംബങ്ങൾക്ക‌് രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ‌് എം എസ് സതി സഹായധനം കൈമാറി. ബേബിലാൽ, എം ജെ ടോമി എന്നിവരും വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു. 
 നിർധന വിദ്യാർഥികൾക്ക് പഠന സഹായം ലഭ്യമാക്കൽ, രക്തദാനം, മെഡിക്കൽ ക്യാമ്പുകൾ, ആദിവാസി ഗോത്രവർഗ ജനവിഭാഗങ്ങൾക്കിടയിലെ  ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയും ട്രസ്റ്റ് നടത്തുന്നതായി പ്രസിഡന്റ‌് ബെന്നി ജോസഫ്, ട്രഷറർ സുധീർ, രാജേന്ദ്രൻ, അശോക്, ആനന്ദ് എന്നിവർ അറിയിച്ചു.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top