16 November Friday

വിവാഹവേദിയിൽനിന്ന് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

 

 
കരിമണ്ണൂർ
പ്രളയക്കെടുതിയിൽ അകപ്പെട്ട കേരള ജനതയെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവാഹവേദിയിൽനിന്ന് സംഭാവന. വണ്ണപ്പുറം കോയിക്കൽ വീട്ടിൽ വിജയന്റെയും സിപിഐ എം കരിമണ്ണൂർ ഏരിയ കമ്മിറ്റിയംഗം ജഗദമ്മ വിജയന്റെയും മകൾ സ്വാതിയും പുറപ്പുഴ പുത്തൻവീട്ടിൽ സുരേന്ദ്രന്റെയും ശോഭനയുടെയും മകൻ കിരണും തമ്മിലുള്ള വിവാഹം വണ്ണപ്പുറം അറ്റ്ലാന്റ ഓഡിറ്റോറിയത്തിൽ നടന്നു.
     വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ സിപിഐ എം നേതാക്കളോട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനുള്ള ആഗ്രഹം അറിയിക്കുകയായിരുന്നു. പാർടി ജില്ലാ കമ്മിറ്റിയംഗം കെ ആർ ഗോപാലൻ, കരിമണ്ണൂർ ഏരിയ സെക്രട്ടറി എൻ സദാനന്ദൻ, ഏരിയ കമ്മിറ്റിയം കെ എം സോമൻ എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി.
 
 
പ്രധാന വാർത്തകൾ
Top