19 November Monday

കനത്ത മഴ: വട്ടവടയിൽ ശീതകാല പച്ചക്കറികൾക്ക് നാശം

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018
മറയൂർ
തുടർച്ചയായി പെയ്യുന്ന മഴയിൽ വട്ടവടയിലെ ശീതകാല പച്ചക്കറികൾ ചീഞ്ഞു നശിച്ചു തുടങ്ങി. ഓണവിപണി ലക്ഷ്യമിട്ട‌് കൃഷിയിറക്കിയ ക്യാരറ്റ്, കാബേജ്, മുള്ളങ്കി ഉൾപ്പെടയുള്ള ശീതകാല വിളകളാണ് ചീഞ്ഞു തുടങ്ങിയത്. 
നേരിയ തോതിലുള്ള നൂൽ മഴയാണ് ശീതകാല പച്ചക്കറി കൃഷിക്ക് അനുയോജ്യം. ജൂൺ, ജൂലൈ മാസങ്ങളിൽ മറയൂർ, വട്ടവട, കാന്തല്ലൂർ മേഖലകളിൽ നേരിയ തോതിലുള്ള മഴമാത്രമാണ് അനുഭവപ്പെടാറുള്ളത്. എന്നാൽ, ഇത്തവണ തുടർച്ചയായി പെരുമഴ പെയ്യുന്നതാണ് കർഷകർക്ക് തിരിച്ചടിയായത്. വട്ടവട, കാന്തല്ലൂർ മേഖലയിൽ നിന്നുള്ള പച്ചക്കറികൾ ഓണവിപണിയിലേക്ക് എത്തിയില്ലെങ്കിൽ വില ക്രമാതീതമായി ഉയരാനിടയാകും.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top