18 August Saturday

വണ്ടിപ്പെരിയാറിൽ ഉരുൾപൊട്ടൽ; ലക്ഷങ്ങളുടെ കൃഷി നാശം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018

 വണ്ടിപ്പെരിയാർ

വണ്ടിപ്പെരിയാർ തങ്കമല മാട്ടുപ്പെട്ടിയിൽ ഉരുൾപൊട്ടലിനെ തുടർന്ന് ഇരുപതോളം സെന്റ് ഭാഗത്തെ മണ്ണ് ഒഴുകിപോയി. ഇതിനെ തുടർന്ന് ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണുണ്ടായത്. മാട്ടുപ്പെട്ടി ഭാഗത്ത് വെള്ളസ്വാമിയുടെ സ്ഥലത്താണ് തിങ്കളാഴ്ച വൈകിട്ട്‌ ഉരുൾപൊട്ടിയത്.
പുതുതായി വീട് നിർമിക്കാൻ എടുത്തിരുന്ന ട്രെഞ്ച് മണ്ണുംകല്ലുംവന്ന് മൂടിപ്പോയി. ഈ പ്രദേശത്ത് നിരവധി വീടുകൾ ഉണ്ടെങ്കിലും ഉരുൾപൊട്ടിയൊഴുകിയത് വീടില്ലാത്ത ഭാഗത്ത് കൂടിയായതിനാൽ ആളപായമുണ്ടായില്ല. നൂറുകണക്കിന് ഏലം, കാപ്പി, കുരുമുളക് ചെടികളാണ് ഉരുൾപൊട്ടലിൽ ഒഴുകിപോയത്‌.
പ്രധാന വാർത്തകൾ
Top