23 September Sunday

മുല്ലപ്പെരിയാർ ജലനിരപ്പ് 125 അടി പിന്നിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018

 കുമളി    

വൃഷ്ടിപ്രദേശങ്ങളിൽ ഏതാനും ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 125 അടിയിലെത്തി. ചൊവ്വാഴ്ച രാവിലെ 124 അടിയായിരുന്ന ജലനിരപ്പ് വൈകിട്ടോതെ 125 പിന്നിടുകയായിരുന്നു. മൂന്ന് ദിവസം കൊണ്ട് ഏഴടി വെള്ളം ഉയർന്നു. അണക്കെട്ടിലേക്ക് സെക്കൻഡിൽ 9478 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. അതേസമയം തമിഴ്നാട് 1300 ഘനയടി വെള്ളം മാത്രമാണ് കൊണ്ടുപോകുന്നത്. ലോവർക്യാമ്പിലുള്ള പവർ ഹൗസിലെ മൂന്ന് പെൻസ്റ്റോക്ക് പൈപ്പ് വഴി 1200 ഘനയടിയും ഇറച്ചൽപാലം കനാൽ വഴി 100 ഘനയടി വെള്ളവുമാണ് തമിഴ്നാട് നിലവിൽ കൊണ്ടുപോകുന്നത്.
ചൊവ്വാഴ്ച രാവിലെ ആറ് വരെയുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ട് പ്രദേശത്ത് 85 മില്ലിമീറ്ററും തേക്കടി പ്രദേശത്ത് 52 മില്ലിമീറ്ററും  മഴ പെയ്തു.
പ്രധാന വാർത്തകൾ
Top