17 October Wednesday

11 പേരുടെ ജീവൻ മലമുകളിൽ അഗ്നി വിഴുങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 13, 2018

കൊളുക്കുമലയിൽ അപകടത്തിൽപെട്ട്‌ മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തപ്പോൾ

ഇടുക്കി > കൊരങ്ങണിയിൽ നിന്നുള്ള കൊളുക്കുമലയുടെ ദൃശ്യം. കത്തിക്കയറിയ കാട്ടുതീയിൽ വെന്തതും നൊന്തതും ഇടുക്കിയുടെ നെഞ്ചകം. ബോഡി പച്ചപ്പിൽ നിറഞ്ഞ് നിൽക്കുന്ന മലനിരകളിൽ മഞ്ഞുമൂടുന്ന മനോഹരദൃശ്യങ്ങളാണ് ഹൈറേഞ്ചിന്റെ അതിർത്തിമലനിരകളിലേക്ക് സ്വദേശീയരും വിദേശീയരുമായ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം മേഖലകളിലേക്ക് സഞ്ചാരികളെ എത്തിച്ച് ഉപജീവന മാർഗംകണ്ടെത്തുന്ന നൂറുകണക്കിന് കുടുംബങ്ങളാണുള്ളത്. അത്തരം മേഖളകളിൽ പ്രധാനപ്പെട്ടതായിരുന്നു കേരള‐ തമിഴ്നാട് അതിർത്തി വേർതിരിച്ച് തലയെടുപ്പോടെ നിന്നിരുന്ന കൊളുക്കുമല. എന്നാൽ ഒറ്റ ദിവസം കൊണ്ട്പ്രകൃതിമനോഹാരിതയുടെ മടിത്തട്ടായ മലയിൽ കാട്ടുതീ പടർന്ന് ഇവിടെ ചുടലക്കളമായി മാറിയപ്പോൾ ദുരന്തഭൂമിയെന്ന പ്രശസ്തിയും ഈ മലനിരകളെ തേടിയെത്തി. നിലവിൽ തമിഴ്നാടിന്റെ ഭാഗമായ പ്രദേശത്താണ്കാട്ടുതീ പടർന്ന് പതിനൊന്ന് പേരുടെ മരണത്തിനിടയാക്കിയ വലിയ ദുരന്തമുണ്ടായതെങ്കലും പുറംലോകമറിയുന്നത് കൊളുക്കുമലയിൽ തീപിടുത്തമെന്നതാണ്. അതുകൊണ്ട് തന്നെ ഇനി കുറച്ച് കാലത്തേയ്ക്കെങ്കിലും ഇവിടേയ്ക്കുള്ള സഞ്ചാരികളുടെ കടന്നുവരവിന് കുറവുണ്ടാകുമെന്ന ആശങ്കയിലാണ് ട്രക്കിങ്‌ ജീപ്പ് തൊഴിലാളികളടക്കമുള്ളവർ. അങ്ങനെയണ്ടായാൽ നൂറുകണക്കിന് വരുന്ന യുവാക്കളുടെ വരുമാനം നിലയ്ക്കുകയും കുടുംബങ്ങൾ പട്ടിണിയിലേക്കും നീങ്ങും. തോട്ടം മേഖലയിലടക്കം വലിയപ്രതിസന്ധി നേരിടുന്ന സമയത്ത് സിസിയിട്ടും ബാങ്ക് വായ്പയെടുത്തും വാങ്ങിയ വാഹനങ്ങളിൽ ട്രക്കിങ്‌ നടത്തിയിരുന്ന തൊഴിലാളികൾ പ്രതിസന്ധിയിലാകുന്നതിനൊപ്പം കടക്കെണിയിലേക്കും നീങ്ങുമെന്ന ആശങ്കയിലാണ് ജീപ്പ് തൊഴിലാളികൾ.
.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top