25 May Friday
ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

50 അടി ഉയരത്തില്‍നിന്നും കാര്‍ ദേശീയപാതയിലേക്ക് പതിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 13, 2018

 അടിമാലി > 50 അടിയോളം ഉയരത്തിലെ റോഡില്‍നിന്നും ദേശീയപാതയിലേക്ക് നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞു. വാഹനത്തില്‍ ഉണ്ടായിരുന്ന ദമ്പതികള്‍ വലിയ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കാര്‍ വീണ് ദേശീയപാതയില്‍ പാര്‍ക്ക് ചെയ്തിരുന്ന ആംമ്പുലന്‍സ് തകര്‍ന്നു. 

 അടിമാലി കല്ലാര്‍കുട്ടി റോഡിലെ നസ്റത്ത് ഹില്‍ റോഡില്‍ നിന്നാണ് കാര്‍ 50 അടി താഴ്ച്ചയിലേക്ക് കാര്‍ മറിഞ്ഞത്്. വെള്ളിയാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. അപകടത്തില്‍ അടിമാലി മുനിത്തണ്ട് കുടിലാന്‍ കെ ആര്‍ ബിനു(42), ഭാര്യ സിന്ധു (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അടിമാലി- കുമളി ദേശീയപാതയിലേക്കാണ് കാര്‍ വീണത്. അപകടത്തില്‍ ബിനുവിന് കാര്യമായ പരിക്കില്ല. സിന്ധുവിന്റെ കണ്ണിനും ചെവിയ്ക്കും പരിക്കുണ്ട്. ഇവരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താഴെ ദേശീയ പാതയോരത്തുള്ള  ട്രാന്‍ഫോര്‍മറിലോ വൈദ്യുതി ലൈനിലോ കാര്‍ പതിച്ചിരുന്നെങ്കില്‍ വന്‍ദുരന്തമുണ്ടാകുമായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. റോഡരികില്‍ ഉണ്ടായിരുന്ന പെട്ടികടകള്‍ക്ക് മുകളിലൂടെയാണ് കാര്‍ റോഡില്‍ പതിച്ചത്. കാര്‍ പൂര്‍ണമായും തകര്‍ന്നു
 
 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top