23 October Tuesday

പുഴയില്‍ കളഞ്ഞുകിട്ടിയ സ്വര്‍ണമാല ഉടമസ്ഥന് കൈമാറി യുവാവ് മാതൃകയായി

വെബ് ഡെസ്‌ക്‌Updated: Sunday Nov 12, 2017

 തൊടുപുഴ > പുഴയില്‍ കളഞ്ഞുപോയ നാലുപവന്റെ സ്വര്‍ണമാല ഉടമസ്ഥന് കൈമാറി യുവാവ് മാതൃകയായി. തൊടുപുഴ കാഞ്ഞിരമറ്റം കുത്തുപണിക്കല്‍ ഹരിയാണ് കുളിക്കടവിലെ വെള്ളത്തില്‍ നിന്നും ലഭിച്ച സ്വര്‍ണമാല ഉടമസ്ഥന് കൈമാറിയത്. 

കാഞ്ഞിരമറ്റം 'വൈഷ്ണവ'ത്തില്‍ സത്യന്‍ ഒരാഴ്ച മുന്‍പ് തൊടുപുഴയാറ്റില്‍ കാഞ്ഞിരമറ്റം ചാലിക്കടവില്‍ കുളിക്കാനിറങ്ങയപ്പോഴാണ് മാല നഷ്ടമായത്. ഈ വിവരം നാട്ടില്‍ പലരോടും പറഞ്ഞിരുന്നു. വ്യാഴാഴ്ച ഹരി ഈ കടവില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് വെള്ളത്തിനടിയില്‍ തിളക്കം ശ്രദ്ധയില്‍പ്പെട്ടത്. മുങ്ങിയപ്പോള്‍ സ്വര്‍ണമാല കൈയില്‍ തടഞ്ഞു. സത്യന്റെ മാലയാണ് ഇതെന്ന് മനസിലാക്കിയ ഹരി ഉടനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കൈമാറി. സിപിഐ എം കാഞ്ഞിരമറ്റം ബൈപാസ് ബ്രാഞ്ചംഗമാണ് ഹരി. ഹരിയുടെ ഭാര്യയ്ക്ക് ഒരുവര്‍ഷം മുമ്പ് തൊടുപുഴ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപത്ത് നിന്നും ഒരു കമ്മല്‍ കളഞ്ഞുകിട്ടിയിരുന്നു. അന്ന് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ഉടമസ്ഥയെ കണ്ടെത്തി കൈമാറിയിരുന്നു.
 
 
പ്രധാന വാർത്തകൾ
Top