Top
18
Saturday, November 2017
About UsE-Paper
സഹോദയ കായികമേള

മൂവാറ്റുപുഴ നിര്‍മല പബ്ളിക് സ്കൂളിന് ഓവറോള്‍ കിരീടം

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌

 തൊടുപുഴ > സെന്‍ട്രല്‍ കേരള സഹോദയ സിബിഎസ്ഇ കായിക മേളയില്‍ മൂവാറ്റുപുഴ നിര്‍മല പബ്ളിക് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി. ആതിഥേയരായ വാഴക്കുളം കാര്‍മല്‍ സിഎംഐ പബ്ളിക് സ്കൂളാണ് റണ്ണറപ്പ്. നിര്‍മല സ്കൂള്‍ 237 പോയിന്റ് നേടിയപ്പോള്‍ കാര്‍മല്‍ സ്കൂള്‍ 158 പോയിന്റുകള്‍ ലഭിച്ചു. 101 പോയിന്റ് നേടിയ കൂത്താട്ടുകുളം മേരിഗിരി പബ്ളിക് സ്കൂള്‍ മൂന്നാം സ്ഥാനം നേടി.

കിഡീസ് ബോയ്സ് വിഭാഗത്തില്‍ 23 പോയിന്റുകളോടെ കാര്‍മല്‍ സ്കൂളും 11 പോയിന്റുകളോടെ ഗേള്‍സ് വിഭാഗത്തില്‍ ബിടിസി പുത്തന്‍കുരിശും ചാമ്പ്യന്‍ഷിപ് നേടി. സബ്ജൂനിയേഴ്സ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മൂവാറ്റുപുഴ നിര്‍മല സ്കൂള്‍ 26 പോയിന്റുകളോടെയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 21 പോയിന്റുകളോടെയും ചാമ്പ്യന്‍മാരായി. ജൂനിയേഴ്സ് വിഭാഗത്തിലും നിര്‍മല സ്കൂള്‍ (ആണ്‍കുട്ടികള്‍-34, പെണ്‍കുട്ടികള്‍- 36) ചാമ്പ്യന്‍ഷിപ്പ് നേടി. സീനിയേഴ്സ് ഇരു വിഭാഗത്തിലും നിര്‍മലയ്ക്കു തന്നെയാണ് ചാമ്പ്യന്‍ഷിപ്. ആണ്‍കുട്ടികള്‍-29, പെണ്‍കുട്ടികള്‍-31. സൂപ്പര്‍ സീനിയേഴ്സ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 28 പോയിന്റുകളോടെ കാര്‍മല്‍ സ്കൂളും 25 പോയിന്റുകളോടെ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിര്‍മല സ്കൂളും ചാമ്പ്യന്‍ഷിപ്പ് നേടി.
സമാപന സമ്മേളനം കേരള സ്പോര്‍ട്സ് കൌണ്‍സില്‍ വൈസ് പ്രസിഡന്റ് ഒളിമ്പ്യന്‍ മേഴ്സി കുട്ടന്‍ ഉദ്ഘാടനം ചെയ്തു. സിഎംഐ കാര്‍മല്‍ മുവാറ്റുപുഴ പ്രവിശ്യയുടെ പ്രൊവിന്‍ഷ്യാള്‍ ഫാ.പോള്‍ പാറക്കാട്ടേല്‍ അധ്യക്ഷനായി. ദേശീയ കോച്ച് ടി പിഔസേഫ്, സ്കൂള്‍ മാനേജര്‍ ഫാ.ജോര്‍ജ് തടത്തില്‍, പിടിഎ പ്രസിഡന്റ് ജെയിംസ് ജോര്‍ജ് നെടുംകല്ലേല്‍, സഹോദയ പ്രസിഡന്റ് ഫാ. സിജന്‍പോള്‍ ഊന്നുകല്ലേല്‍ എന്നിവര്‍ സംസാരിച്ചു.
 
 

Related News

കൂടുതൽ വാർത്തകൾ »