Top
20
Monday, November 2017
About UsE-Paper

കുമളി പമ്പ് ഹൌസിലെ വാട്ടര്‍ അതോറിറ്റിയുടെ മോട്ടോര്‍ കത്തുന്നത് പതിവാകുന്നു

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌

 കുമളി > കുമളി പമ്പ് ഹൌസിലെ വാട്ടര്‍ അതോറിറ്റിയുടെ മോട്ടോര്‍ കത്തുന്നത് പതിവാകുന്നു. ഇതിനാല്‍ ആയിരക്കണക്കിന് ആളുകളാണ് കുടിവെള്ളം കിട്ടാതെ വലയുന്നത്. 

  ഒരാഴ്ചമുമ്പ് കത്തിയ മോട്ടോര്‍ ശനിയാഴ്ച രാവിലെ സ്ഥാപിച്ചു. എന്നാല്‍ മോട്ടോര്‍ വീണ്ടും കത്തിപ്പോയി. ഇതോടൊപ്പം കെഎസ്ഇബിയുടെ ട്രാന്‍സ്ഫോര്‍മറിലെ ഫീസും കത്തിനശിച്ചു. 
  പീരുമേട് വാട്ടര്‍ അതോറിറ്റി സബ് ഡിവിഷന്റെ വിവിധ മേഖലയിലെ മോട്ടോറുകള്‍ കത്തുന്നതും കുടിവെള്ള വിതരണം മുടങ്ങുന്നതും പതിവായിരിക്കുകയാണ്. മോട്ടോറുകള്‍ അടിക്കടി കത്തുന്നത് മൂലം വിവിധ പ്രദേശങ്ങളിലെ കുടിവെള്ള വിതരണവും തടസപ്പെടുന്നു. വ്യാപക പരാതിക്കിടയാക്കിയ കുമളി സ്വദേശിയായ കരാറുകാരനാണ് മോട്ടോര്‍ സ്ഥാപിക്കുന്നതിന് കരാര്‍ എടുത്തിട്ടുള്ളത്. കരാര്‍ ജോലിയിലെ പാകപ്പിഴയാണ് മോട്ടോറുകള്‍ കത്താന്‍ കാരണമെന്ന് വാട്ടര്‍ അതോറിറ്റിയിലെ ചില ഉദ്യോഗസ്ഥര്‍ക്ക് തന്നെ പരാതിയുണ്ട്.
 
   മോട്ടോര്‍ സ്ഥാപിക്കുന്ന സ്വകാര്യ വ്യക്തി ഗുണനിലവാരം കുറഞ്ഞ ലോഹങ്ങള്‍ ഉപയോഗിച്ച് വയറിങ് ചെയ്യുന്നതാണ് കുടിവെള്ളം മുടങ്ങുന്നതിന് കാരണം. മൂന്ന് മാസത്തിനിടെ തേക്കടി, വണ്ടിപ്പെരിയാര്‍, പട്ടുമുടി തുടങ്ങിയ പമ്പ് ഹൌസുകളിലെ മോട്ടോറുകള്‍ നിരവധി തവണ കത്തി. സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ തേക്കടി സോഴ്സിലെ 50 എച്ച്പിയുടെ സ്റ്റേജ് പമ്പ് കത്തി. തേക്കടിയില്‍ നിന്നും ചക്കുപള്ളത്തേക്ക് വെള്ളം പമ്പ് ചെയ്യുന്ന തേക്കടി ബൂസ്റ്ററിലെ 30 എച്ച്പിയുടെ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന മോട്ടോര്‍ കത്തി. 
  തേക്കടി കനാലില്‍ നിന്നും കിണറിലേക്ക് വെള്ളം അടിക്കുന്ന 25 എച്ച്പിയുടെ മോട്ടോറും ഇതോടൊപ്പം കത്തിയിരുന്നു. വണ്ടിപ്പെരിയാര്‍ പമ്പ് ഹൌസിലെ 25 എച്ച്പിയുടെ മോട്ടോര്‍, പട്ടുമുടിയിലെ 20 എച്ച്പിയുടെ മോട്ടോര്‍ എന്നിവയും പതിവായി കത്തി നശിക്കുന്നു. ഇതിന്റെ തുടര്‍ച്ചയെന്ന നിലയില്‍ തേക്കടിയിലെ മോട്ടോറുകള്‍ ഏതാനും ദിവസം മുമ്പ് വീണ്ടും കത്തി നശിക്കുകയും ചെയ്തു. ഇതിന്റെ തകരാര്‍ പരിഹരിച്ച് വീണ്ടും സ്ഥാപിച്ച മോട്ടോറാണ് ശനിയാഴ്ച രാവിലെ വീണ്ടും കത്തിയത്.
 
 

Related News

കൂടുതൽ വാർത്തകൾ »