20 April Friday

അയല്‍വാസിയുടെ വെട്ടേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 12, 2017

 മൂന്നാര്‍ > അയല്‍വാസിയുടെ വെട്ടേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഡിഎച്ച്പി കമ്പനി മാട്ടുപ്പെട്ടി കുട്ടിയാര്‍ ഡിവിഷനില്‍ ഡി വേളാങ്കണ്ണി (30) ആണ് തലയ്ക്ക് വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ടാറ്റാ ടീ ഹൈറേഞ്ച് ആശുപത്രിയില്‍ കഴിയുന്നത്. വെള്ളിയാഴ്ച രാത്രി 10 നാണ് സംഭവം. ഒരാഴ്ച മുമ്പ് മരിച്ച പിതാവിന്റെ മരണാനന്തര ചടങ്ങുകളുടെ ചെലവ് സംബന്ധിച്ച്, വേളാങ്കണ്ണിയും സഹോദരന്‍ ജോണ്‍പോളുമായി വീടിന് സമീത്തുവച്ച് തര്‍ക്കമുണ്ടായി. 

   ഇതിനിടയില്‍ ബഹളം കേട്ട് എത്തിയ അയല്‍വാസിയായ അളക് മുനിയാണ്ടി എന്നയാള്‍ പ്രകോപനമൊന്നുമില്ലാതെ വാക്കത്തി കൊണ്ട് പിന്നില്‍നിന്നും തലയില്‍ വെട്ടുകയായിരുന്നു. സഹോദരനും അയല്‍വാസികളും ചേര്‍ന്നാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. മൂന്നാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
 
പ്രധാന വാർത്തകൾ
Top