23 July Monday

ലഹരിമരുന്ന് വില്‍പന: പ്രതികളെ റിമാന്‍ഡ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday Nov 12, 2017

 തൊടുപുഴ > ലഹരിമരുന്നായി ഉപയോഗിക്കുന്ന സിറപ്പുകളും ഗുളികകളും സ്റ്റോക്ക് ചെയ്ത് വില്‍പന നടത്തിയ കേസില്‍ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം പിടിയിലായ എഴുപേര്‍ക്കു പുറമെ ഒരാള്‍ കൂടി ശനിയാഴ്ച അറസ്റ്റിലായിരുന്നു. തൊടുപുഴ നഗരത്തിലെ ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ലഹരിമരുന്നായി ഉപയോഗിക്കാവുന്ന കഫ്സിറപ്പും ഗര്‍ഭനിരോധന ഗുളികകളുമാണ് ഇവര്‍ വില്‍പന നടത്തിയിരുന്നത്.

മെഡിക്കല്‍ സ്റ്റോറുടമയായ തൊടുപുഴ മണിമലയില്‍ ജോബി എന്‍ ജോയി (33), തോട്ടക്കാട്ട് സുനീഷ്് ശശിധരന്‍ നായര്‍ (32), കമ്പക്കാലായില്‍ ആഷിഖ് (22),  ഈരാറ്റുപേട്ട സ്വദേശികളായ  വലിയവീട്ടില്‍ അല്‍ത്താഫ് ബഷീര്‍ (25), വരിക്കാനി സഹില്‍ സലിം (25), കൊല്ലംപറമ്പില്‍ അദില്‍ നൌഷാദ് (22), പുള്ളോലില്‍ സഹില്‍ കബീര്‍ (28), മുജീബ് ഇബ്രാഹിം (27) എന്നിവരെയാണ് റിമാന്‍ഡു ചെയ്തത്. ലഹരിമരുന്നുകള്‍ വിറ്റ വകയില്‍ ഇവരില്‍ നിന്നും 59,000 രൂപയും പിടിച്ചെടുത്തു.
  വെള്ളിയാഴ്ച വൈകിട്ട് നഗരത്തിലെ ഒരു സ്കൂളിന് സമീപം വിദ്യാര്‍ഥികള്‍ക്ക്  മരുന്നുകള്‍ കൈമാറുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. പൊലീസിനെ കണ്ട് കാറോടിച്ച രക്ഷപെട്ട ഇവരെ പൊലീസ് ജീപ്പില്‍ പിന്തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. വാഹനത്തിലും  ടൂറിസ്റ്റ് ഹോമിലും നടത്തിയ പരിശോധനയിലാണ് മരുന്നുകള്‍ പിടിച്ചെടുത്തത്.
 
 
പ്രധാന വാർത്തകൾ
Top