14 December Friday

കൊച്ചി– ധനുഷ്‌കോടി ദേശീയപാത നിർമാണ ജോലികൾ അതിവേഗം

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018

കൊച്ചി‐ ധനുഷ്‌കോടി ദേശീയപാതയിൽ അരുൾമണി പാലത്തിനുസമീപം റോഡിന്‌ വീതി കൂട്ടുന്നു

മൂന്നാർ > കൊച്ചി‐ ധനുഷ്‌കോടി ദേശീയ പാതയിൽ റോഡ് വീതി വർധിപ്പിക്കുന്ന പണികൾ പുരോഗമിക്കുന്നു. ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറിൽ റീജണൽ ഓഫീസ് ജംങ്ഷൻ മുതൽ അടിമാലി വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമാണ് വീതികൂട്ടുന്നത്. മൂന്നാർ ടൗണിലേക്ക് പ്രവേശിക്കുന്നതിന് നൂറുമീറ്റർ അകലെ  മുതിരപ്പുഴയാറിന്റെ തീരത്ത് കോൺക്രീറ്റ് ഇട്ട് 10 മീറ്ററോളം വീതി കൂട്ടുന്ന പണികൾ ദ്രുതഗതിയിൽ നടന്നുവരുന്നു. റോഡിന്റെ ഒരു വശത്ത് കൂറ്റൻ പാറയായതിനാലാണ് പുഴയരികിൽ വീതി കൂട്ടുന്നത്. പൊതുവെ വീതി കുറവായ ഈ ഭാഗത്ത് വാഹനങ്ങൾക്ക് സുഗമമായി പോകുന്നതിന് ബുദ്ധിമുട്ടായി തീർന്നിരുന്നു.
 
മൂന്നാറിൽ നിന്നും ബോഡിമെട്ട് വരെ 42 കി.മീറ്റർ  ദേശീയപാതയുടെ നവീകരണ പ്രവർത്തനം നടന്നു വരികയാണ്. 381 കോടി ചെലവഴിച്ച് ഒരു വർഷം മുമ്പ് ആരംഭിച്ച പണി യുദ്ധകാലാടി സ്ഥാനത്തിലാണ്‌ നടക്കുന്നത്‌. 2019 സെപ്തംബറിൽ പണികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാപ്രളയത്തെ തുടർന്ന് ദേശീയപാതയിൽ നിരവധി സ്ഥലങ്ങളിൽ ഉണ്ടായ ചെറുതും വലുതുമായ ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും മൂലം റോഡ് ഒലിച്ചുപോവുകയും ചെയ്‌തിരുന്നു. ഇത് റോഡ് നിർമാണത്തെ പ്രതികൂലമായി ബാധിച്ചു.    കാലാവസ്ഥ അനുകൂലമായതിനെ തുടർന്ന് പണികൾ പുരോഗമിക്കുകയാണ്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ മൂന്നാറിന്റെ ടൂറിസത്തിന് തന്നെ ഇത് മുതൽ കൂട്ടാകും. 
പ്രധാന വാർത്തകൾ
Top