21 October Sunday

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം നാളെ മുതൽ നെടുങ്കണ്ടത്ത‌്

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018

 കട്ടപ്പന

ഡിവൈഎഫ്ഐ 14‐ാം ജില്ലാ സമ്മേളനം 13, 14, 15 തീയതികളിൽ നെടുങ്കണ്ടത്ത‌് വിവിധ പരിപാടികളോടെ നടക്കുമെന്ന‌് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. 22 വർഷങ്ങൾക്കുശേഷമാണ് നെടുങ്കണ്ടം ഡിവൈഎഫ‌്ഐ ജില്ലാ സമ്മേളനത്തിന‌് വീണ്ടും വേദിയാകുന്നത‌്. 
   ശനിയാഴ‌്ച വൈകിട്ട‌് നാലിന‌് രക്തസാക്ഷി സ‌്മൃതിമണ്ഡപങ്ങളിൽ നിന്നുള്ള ജാഥകൾ സമ്മേളന നഗരിയിൽ എത്തും. തൊടുപുഴ ടി എ നസീർ സ്മൃതിമണ്ഡപത്തിൽനിന്നും ജില്ലാ ജോയിന്റ‌് സെക്രട്ടറി ആർ പ്രശോഭിന്റെ നേതൃത്വത്തിൽ കൊടിമര ജാഥയും വണ്ടിപ്പെരിയാറിൽ അയ്യപ്പദാസിന്റെ സ്മൃതിമണ്ഡപത്തിൽനിന്നും പി പി സുമേഷ‌് ക്യാപ‌്റ്റനായ ഛായാചിത്ര ജാഥയും കൊട്ടാക്കാമ്പൂർ കാശിനാഥൻ ‐അഭിമന്യു സ്മൃതിമണ്ഡപങ്ങളിൽനിന്നും ജില്ലാ വൈസ് പ്രസിഡന്റ‌് അഡ്വ. എ രാജയുടെ നേതൃത്വത്തിൽ പതാകജാഥയും രാജകുമാരി എം കെ ജോയി സ്മൃതിമണ്ഡപത്തിൽനിന്നും ജില്ലാ വൈസ് പ്രസിഡന്റ‌് വി ജി പ്രദീഷ‌്കുമാർ ക്യാപ‌്റ്റനായ കപ്പി, കയർ ജാഥയും  കാമാക്ഷിവിലാസത്ത്് അനീഷ് രാജൻ സ്മൃതിമണ്ഡപത്തിൽനിന്നും ജില്ലാ വൈസ് പ്രസിഡന്റ‌് ടി ജെ ജോമോന്റെ നേതൃത്വത്തിൽ ദീപശിഖയും വൈകിട്ട് നാലിന് നെടുങ്കണ്ടത്ത് ബസ്റ്റാൻഡ‌് പരിസരത്ത് സംഗമിക്കും. 
     തുടർന്ന‌് സമ്മേളന നഗരിയായ കിഴക്കേക്കവലയിൽ പതാക ഉയർത്തും. വൈകിട്ട‌് അഞ്ചിന‌് കിഴക്കേക്കവലയിൽ(അനീഷ് രാജൻ നഗറിൽ) ചേരുന്ന രക്തസാക്ഷി കുടുംബസംഗമം മന്ത്രി എം എം മണി ഉദ‌്ഘാടനം ചെയ്യും. സിപിഐ എം ജില്ലാ സെക്രട്ടറി  കെ കെ ജയചന്ദ്രൻ, അഡ്വ. ജോയ‌്സ‌് ജോർജ് എംപി എന്നിവർ പങ്കെടുക്കും. 14 ന് രാവിലെ ഒമ്പതിന് അഭിമന്യുനഗറിൽ (നെടുങ്കണ്ടം പഞ്ചായത്ത്് കമ്യൂണിറ്റി ഹാൾ) ചേരുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎൽഎ ഉദ‌്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ എ റഹിം, എസ് സതീഷ്, വി പി റജീന എന്നിവർ പങ്കെടുക്കും. സമ്മേളനം 15 ന് സമാപിക്കും. വിപുലമായ പരിപാടികളോടെ നടത്താൻ നിശ്ചയിച്ചിരുന്ന സമ്മേളനം പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ പ്രകടനവും പൊതുസമ്മേളനവും ഒഴിവാക്കിയാണ‌് സംഘടിപ്പിക്കുന്നത‌്. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ‌് കെ പി സുമോദ‌്, സെക്രട്ടറി നിശാന്ത‌് വി ചന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം ടിജി എം രാജു എന്നിവർ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
Top