14 December Friday

3 സിആർഎഫ് റോഡുകൾക്ക് 30 കോടി അനുവദിച്ചു‐ ജോയ്സ് ജോർജ് എംപി

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018
ചെറുതോണി
ജില്ലയിലെ മൂന്ന‌് റോഡുകൾക്ക് സെൻട്രൽ റോഡ് ഫണ്ടിൽനിന്നും തുക അനുവദിച്ചതായി അഡ്വ. ജോയ്സ് ജോർജ് എംപി അറിയിച്ചു. 30 കോടി രൂപയാണ‌് സിആർഎഫ് ഫണ്ടിൽനിന്ന‌് അനുവദിച്ചത്. 
 മയിലാടുംപാറ‐ പാറത്തോട്‐ കമ്പിളികണ്ടം‐ പനംകുട്ടി റോഡ‌്, ആനച്ചാൽ‐ മുതുവാൻകുടി റോഡ‌്, എല്ലക്കൽ‐ പള്ളിക്കുന്ന്‐ മുതുവാൻകുടി റോഡ‌് എന്നിവയ‌്ക്കാണ‌് 10 കോടി രൂപ വീതം അനുവദിച്ചിട്ടുള്ളത്. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉടൻ നിർമാണംആരംഭിക്കാൻ കഴിയുമെന്ന‌് എംപി പറഞ്ഞു. 
     നേരത്തെ ഇടുക്കി‐ തങ്കമണി‐ ശാന്തിഗ്രാം റോഡിന് 17 കോടിയും രാജാക്കാട്‐ പൂപ്പാറ റോഡിന് 12 കോടിയും അനുവദിച്ച് നിർമാണം ആരംഭിച്ചിരുന്നു. സിആർഎഫ് റോഡുകൾ ജില്ല രൂപീകൃതമായതിനുശേഷം ആദ്യമായാണ‌് ലഭിക്കുന്നത്. മലയോരമേഖലയുടെ റോഡ് ഗതാഗത രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കുന്നതാണ് സിആർഎഫ് റോഡുകൾ. ദേശീയ വികസനത്തോടൊപ്പം കൂടുതൽ സിആർഎഫ് റോഡുകൾ മണ്ഡലത്തിൽ എത്തിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും എംപി പറഞ്ഞു. 
      സിആർഎഫ് റോഡുകൾ അനുവദിച്ച കേന്ദ്ര ഹൈവേ റോഡ് ഗതാഗത മന്ത്രി നിധിൻ ഗഡ്ഗരിക്കും സമയബന്ധിതമായ ഇടപെടൽ നടത്തിയ സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി സുധാകരനെയും മണ്ഡലത്തിലെ ജനങ്ങൾക്കുവേണ്ടി അഭിനന്ദനമറിയിക്കുന്നതായും ജോയ്സ് ജോർജ് എംപി അറിയിച്ചു.
 
പ്രധാന വാർത്തകൾ
Top