17 August Friday

പ്രളയ ബാധിത ജില്ലയായി പ്രഖ്യാപിക്കണം: കർഷകസംഘം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 12, 2018

 

ചെറുതോണി
ഇടുക്കിയെ പ്രളയ ബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്ന് കർഷകസംഘം ജില്ലാ പ്രസിഡന്റ് സി വി വർഗീസ്, സെക്രട്ടറി എം വി ബേബി എന്നിവർ ആവശ്യപ്പെട്ടു. കാലവർഷക്കെടുതിയിൽ വ്യാപകമായ കൃഷിനാശമുണ്ടായ സാഹചര്യത്തിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനും ആശ്വാസ നടപടികൾ സ്വീകരിക്കുന്നതിനും സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം. മലയോര പ്രദേശങ്ങളിലെല്ലാം മണ്ണൊലിപ്പും കൃഷി നാശവും വർധിച്ചു വരികയാണ്. കൃഷിയുടെ നഷ്ടം തിട്ടപ്പെടുത്താൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദേശം നൽകണം.
     കാലവർഷ ഭീതിയിൽ കഴിയുന്ന കർഷകർക്ക് കൂടുതൽ ദുരിതാശ്വാസ നടപടികൾ പ്രഖ്യാപിക്കുന്നതിനായി പ്രളയബാധിത ജില്ലയായി  പ്രഖ്യാപിച്ച് സത്വര നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും അയച്ച കത്തിൽ കർഷകസംഘം ആവശ്യപ്പെട്ടു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top