19 January Saturday

മകരവിളക്ക‌്; എല്ലാ ക്രമീകരണങ്ങളുമായി

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019
ഇടുക്കി
മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി. തീർഥാടകരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി വിവിധ വകുപ്പുകളുടെയും പഞ്ചായത്തുകളുടെയും സഹകരണത്തോടെ വിപുലമായ സജ്ജീകരണങ്ങളാണ് മകരവിളക്ക് തീർഥാടന കേന്ദ്രങ്ങളിൽ ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ളത‌്. സുരക്ഷാ ചുമതലയ്‌ക്കും ഗതാഗത ക്രമീകരണത്തിനുമായി 1500 പൊലീസുകാരെ നിയോഗിക്കും. പൊതുമരാമത്ത് വകുപ്പ് പാഞ്ചാലിമേട്ടിലും പുല്ലുമേട്ടിലും ബാരിക്കേഡുകൾ നിർമിക്കും. പുല്ലുമേട്, സത്രം, വണ്ടിപ്പെരിയാർ, കുമളി, പാഞ്ചാലിമേട്, പരുന്തുംപാറ എന്നീ കേന്ദ്രങ്ങളിൽ ഫയർ ഫോഴ്‌സ് ക്യാമ്പ് ചെയ്യും. 20 അസ്‌ക്കാ ലൈറ്റുകൾ പ്രവർത്തിപ്പിക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പീരുമേട്, കുമളി, വണ്ടിപ്പെരിയാർ ആശുപത്രികളിൽ മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തി. 
   20 ആംബുലൻസ്, 31 ഡോക്ടർമാർ, 56 പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരുടെ സേവനം ഉണ്ടാകും. പുല്ലുമേട്ടിൽ മൂന്ന് ആംബുലൻസ് ഉണ്ടാകും. എഎൽഎസ് ആംബുലൻസും മകരവിളക്ക് ദിവസം സേവന രംഗത്തുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഹോമിയോ, ആയുർവേദ വിഭാഗവും മകരവിളക്ക് ദിനത്തിൽ തീർഥാടന കേന്ദ്രങ്ങളിൽ പ്രവർത്തിക്കും. 
 
 
പ്രധാന വാർത്തകൾ
Top