Top
17
Wednesday, January 2018
About UsE-Paper

കുട്ടിയാനയ്ക്കൊപ്പം കാട്ടാനക്കൂട്ടം; സഞ്ചാരികള്‍ക്ക് കൌതുക കാഴ്ച

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌

 

 
മൂന്നാര്‍ > മൂന്നാറിലെ വിനോദസഞ്ചാര കേന്ദ്രമായ മാട്ടുപ്പെട്ടിയില്‍ കാട്ടാനകള്‍ എത്തിയത് സഞ്ചാരികള്‍ക്ക് കൌതുക കാഴ്ചയായി. കാട്ടാനകള്‍ക്കൊപ്പം പുല്‍മേടിലെത്തിയ കുഞ്ഞ് വിദേശ സഞ്ചാരികളടക്കമുള്ളവരില്‍ കൌതുകമുണര്‍ത്തി. 
 വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് കാട്ടാന സംഘം പുല്‍മേട്ടിലെത്തിയത്. ഈ സമയം ഇതിലെ വാഹനത്തില്‍ വന്ന ടൂറിസ്റ്റുകള്‍ റോഡിലിറങ്ങി മൊബൈലില്‍ കാട്ടാനകളുടെ ചിത്രം പകര്‍ത്തി. ഇതുകണ്ട കാട്ടാനകള്‍ കുഞ്ഞിനെ തുമ്പിക്കൈക്ക്  തള്ളി മാറ്റുന്നത് സഞ്ചാരികള്‍ക്ക് ഹരമായി മാറി. കാട്ടാനകളുടെ സമീപത്തേക്ക് ചെല്ലാനുള്ള ചിലരുടെ ശ്രമം വാച്ചര്‍ ഇടപെട്ട് തടഞ്ഞു. മാട്ടുപ്പെട്ടിയില്‍ റോഡരുകില്‍ കാട്ടാനകളുടെ ഇഷ്ട തീറ്റയായ പച്ചപ്പുല്‍ ‘ഭക്ഷിക്കാന്‍ മിക്ക ദിവസങ്ങളിലും കാട്ടാനകള്‍ എത്താറുണ്ട്.
 
 
 
 

Related News

കൂടുതൽ വാർത്തകൾ »