19 December Wednesday

ദലിത് സാഹിത്യ അക്കാദമി ദേശീയ സമ്മേളനം ഡിസം. 9, 10

വെബ് ഡെസ്‌ക്‌Updated: Saturday Nov 11, 2017

 ചെറുതോണി >‘ഭാരതീയ ദലിത് സാഹിത്യ അക്കാദമി (ബിഡിഎസ്എ) അന്തര്‍ദേശീയ സമ്മേളനവും ഇന്റര്‍നാഷണല്‍ റൈറ്റേഴ്സ് കോണ്‍ഫറന്‍സും ഡല്‍ഹി ബുരാരി, പഞ്ചശീല്‍ ആശ്രമത്തില്‍വച്ച് ഡിസംബര്‍ 9, 10 തീയതികളില്‍ നടക്കുമെന്ന് അക്കാദമി സംസ്ഥാന പ്രസിഡന്റ് തോട്ടപ്പിള്ളി ബാലകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി മാത്യു ഇടശ്ശേരി എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സമ്മേളനത്തില്‍ ഭാരത രത്നം ഡോ. ബി ആര്‍ അംബേദ്ക്കര്‍ നാഷണല്‍ അവാര്‍ഡ്, മഹാത്മ ഫൂലെ, സാവിത്രിഭായി ഫൂലെ, എക്സലന്‍സി, ഫെലോഷിപ് അവാര്‍ഡുകളും നല്‍കും. കലാ- സാഹിത്യ- സാമൂഹ്യ രംഗങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള സ്വദേശ വിദേശ രാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുത്തിട്ടുള്ള പ്രമുഖ വ്യക്തികളെ ആദരിക്കും.  
ദേശീയ ചെയര്‍മാന്‍ ഡോ. എസ് സുമനാഷ്കര്‍ അധ്യക്ഷനാകും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, കേന്ദ്ര-‘ഭക്ഷ്യ സിവില്‍ സപ്ളൈസ് വകുപ്പ് മന്ത്രി രാംവിലാസ് പസ്വാന്‍, കേന്ദ്രമന്ത്രിമാര്‍, ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള ഗവര്‍ണര്‍മാര്‍, മുന്‍ കേന്ദ്രമന്ത്രിമാര്‍, എംപി, എംഎല്‍എ മാര്‍ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും. 
      
    കേരളത്തില്‍നിന്നും തെരഞ്ഞെടുത്ത അവാര്‍ഡ് ജേതാക്കളോടൊപ്പം 300 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top