Top
23
Thursday, November 2017
About UsE-Paper

ആനവച്ചാല്‍ റോഡ്; വനംവകുപ്പ് നിലപാടില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം

Friday Nov 10, 2017
വെബ് ഡെസ്‌ക്‌

 കുമളി > ദിവസേന ആയിരക്കണക്കിന് ജനങ്ങള്‍ ഉപയോഗിക്കുന്ന ആനവച്ചാല്‍ റോഡിന്റെ കാര്യത്തില്‍ വനംവകുപ്പിന്റെ നിലപാടിനെതിരെ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം. കോടതി വിധിയുടെ പേര് പറഞ്ഞാണ് വനംവകുപ്പ് ഉദ്യോസ്ഥര്‍ റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് തടസം നില്‍ക്കുന്നത്. എന്നാല്‍,കോടതി ഉത്തരവ് ഉണ്ടെന്ന് അവകാശപ്പെടുന്ന വനംവകുപ്പ് അധികാരികള്‍ തന്നെ ഇരുട്ടിന്റെ മറവില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തുകയും ചെയ്തു. 

    വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇരട്ടത്താപ്പ് നയം തുടരുന്നതില്‍ നാട്ടുകാര്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പാണുള്ളത്. റോഡിനോട് ചേര്‍ന്നുള്ള ആനവച്ചാല്‍ ചതുപ്പില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള കേസ് ചെന്നൈ ഹരിത ഡ്രൈബ്യൂണലിന്റെ പരിഗണനയിലാണെങ്കിലും റോഡിന്റെ കാര്യം ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍ ആനവച്ചാല്‍ ഗ്രൌണ്ടിന്റെ പേര് പറഞ്ഞ് വനംവകുപ്പ് അധികൃതര്‍ റോഡിന്റെ പണിയും തടഞ്ഞിരിക്കുകയാണ്. 
 
  പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞ് വെള്ളക്കെട്ടും കുഴിയുമായി മാറിയ റോഡിലൂടെയുള്ള കാല്‍നടയാത്ര പോലും ദുരിതപൂര്‍ണമായിരിക്കുകയാണ്. പൂര്‍ണമായും തകര്‍ന്ന റോഡിലെ കുഴിയടയ്ക്കാന്‍ നാട്ടുകാര്‍ പല പ്രാവശ്യം ശ്രമിച്ചപ്പോഴും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. കോടതി വിധിയുടെ പേര് പറഞ്ഞായിരുന്നു നടപടിയെല്ലാം. ബുധനാഴ്ച രാവിലെ ആനവച്ചാല്‍ പാര്‍ക്കിങ് പ്രദേശത്ത് വനംവകുപ്പിന്റെ വാഹനം ചെളിയില്‍ താഴ്ന്നു. വളരെ ബുദ്ധിമുട്ടിയാണ് വാഹനം നീക്കിയത്. ഇതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നിനും മൂന്നിനുമിടയില്‍ സമീപത്തെ പാറമടയില്‍ നിന്നുള്ള പത്ത് ലോഡിലേറെ മക്ക് ചതുപ്പില്‍തള്ളിയത്. വനംവകുപ്പിന്റെ നടപടി മൂലം റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയിലായിരിക്കുകയാണ്.
  വിനോദസഞ്ചാരികളും നൂറുകണക്കിന് നാട്ടുകാരും ദിവസേന ഈ റോഡാണ് ഉപയോഗിക്കുന്നത്. സമീപത്തെ ട്രൈബല്‍ സ്കൂളിലേക്ക് പോയി വരാന്‍ നിരവധി വിദ്യാര്‍ഥികളും റോഡ് ഉപയോഗിക്കുന്നുണ്ട്.
 
 

Related News

കൂടുതൽ വാർത്തകൾ »