21 August Tuesday

ദുരിതാശ്വാസ പ്രവർത്തനത്തിന്‌ സിപിഐ എം പ്രവർത്തകർ മുന്നിട്ടിറങ്ങണം‐ കെ കെ ജയചന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018

 

ചെറുതോണി
കാലവർഷക്കെടുതിയിൽ ദുരിതം നേരിടുന്ന ജനങ്ങൾക്ക്‌ ആശ്വാസം പകരാൻ സിപിഐ എം പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന്‌ ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ അഭ്യർഥിച്ചു. പ്രാദേശികമായുണ്ടാകുന്ന ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും രക്ഷാപ്രവർത്തനത്തിന്‌ സിപിഐ എം സന്നദ്ധ പ്രവർത്തകർ നേതൃത്വം നൽകണം. സാധ്യമായ മുഴുവൻ പ്രവർത്തനങ്ങളും സർക്കാർ തലത്തിൽ നടന്നു വരുന്നുണ്ട്‌. 
    വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട്‌ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ നടത്താൻ തയ്യാറാകണം. ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ അവശ്യസാധനങ്ങൾ സംഘടിപ്പിക്കുന്നതിനും എത്തിച്ചുനൽകുന്നതിനും പാർടി പ്രവർത്തകരും ബന്ധുക്കളും സജ്ജരാകണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എം എം മണിയോടൊപ്പം വിവിധ ദുരിതബാധിത മേഖലകളിൽ സന്ദർശിച്ച്‌ പ്രവർത്തനങ്ങൾ വിലയിരുത്തിയശേഷമാണ്‌ അദ്ദേഹം പ്രവർത്തകർക്ക്‌ നിർദ്ദേശം നൽകിയത്‌.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top