17 November Saturday
വോൾട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരം

ലക്ഷ്മിവിലാസത്ത് 100 കെവി ട്രാൻസ്‌ഫോർമർ ചാർജ്‌ ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 10, 2018

 നെടുങ്കണ്ടം

പാറത്തോട് ലക്ഷ്മി വിലാസത്തെ വോൾട്ടേജ്‌ ക്ഷാമം പരിഹരിക്കുന്നതിനായി സ്ഥാപിച്ച പുതിയ 100 കെ വി ട്രാൻസ്ഫോർമർ മന്ത്രി എം എം മണി ചാർജ് ചെയ്തു. ഇതോടെ പ്രദേശവാസികൾ വർഷങ്ങളായി  നേരിടുന്ന വോൾട്ടേജ‌്ക്ഷാമത്തിനും ശാശ്വതപരിഹാരമായി. വൈദ്യുതി മന്ത്രി എം എം മണിയുടെ പ്രത്യേക നിർദ്ദേശത്തേ തുടർന്നാണ്  ഉടുമ്പൻചോല കെഎസ്ഇബി സെക്ഷനുകീഴിൽ മേഖലയിൽ 100 കെവി ആമ്പിയറുള്ള ട്രാൻഫോർമർ സ്ഥാപിച്ചത്. പത്ത് ലക്ഷം രൂപ ചെലവിൽ  നൂറു മീറ്റർ 11 കെവി ലൈനും ഒരു കിലോമീറ്ററിലധികം എൽടി ലൈനുകളും ഉൾപ്പെടുന്നു.
ഇവിടെ വർഷങ്ങൾക്ക് മുമ്പേ വൈദ്യുതി എത്തിയിരുന്നെങ്കിലും അത് ശരിയായ രീതിയിൽ ഉപയോഗിക്കാൻ വോൾട്ടേജ് ക്ഷാമം മൂലം കഴിഞ്ഞിരുന്നില്ല. ലക്ഷ്മി വിലാസത്തിന് മാത്രമായി ട്രാൻസ്ഫോർമർ സ്ഥാപിച്ച് പ്രശ്നംപരിഹരിക്കണമെന്നത് നാട്ടുകാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ‌്മന്ത്രി നിറവേറ്റിയത‌്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശശി കലാ മുരുകേശൻ, എൻ പി സുനിൽ കുമാർ, ടി ജെ ജോമോൻ, ശാന്താ ബിജു, ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ കെ രാമയ്യ, അസിസ്റ്റന്റ് എൻജിനിയർ മുഹമ്മദ് ഷാ, കെ എ റോയ് എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
Top