19 November Monday

നാടിന്റെ വികസനത്തിന് രാഷ്ട്രീയ വേർതിരിവ്‌ പാടില്ല: മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Sunday Jun 10, 2018

കാമാക്ഷി പഞ്ചായത്ത് ബസ് സ്റ്റാൻഡ്‌ കം കോംപ്ലക്സ് തങ്കമണിയിൽ മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യുന്നു

 

 
 ചെറുതോണി
നാടിന്റെ വികസനത്തിനുള്ള പദ്ധതികൾ നടപ്പാക്കാൻ ജനപ്രതിനിധികൾ രാഷ്ട്രീയ പക്ഷപാതമില്ലാതെ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. കാമാക്ഷി പഞ്ചായത്ത് ബസ് സ്റ്റാൻഡ്‌ കം കോംപ്ലക്സ് തങ്കമണിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവസരങ്ങൾ പാഴാക്കാതെ ജനപ്രതിനിധികൾ ജനക്ഷേമകരമായ വികസന പ്രവർത്തനങ്ങൾ നടത്തണം. കേന്ദ്ര സംസ്ഥാന ഫണ്ടുകൾ ഉപയോഗപ്പെടുത്തി  ജില്ലയിലെ വിവിധ റോഡുകളുടെ വികസനം നടപ്പാക്കി വരികയാണ്. മികച്ച ദേശീയപാതകളും ഗ്രാമീണ റോഡുകളും  ജില്ലയുടെ പുരോഗതിക്ക് മുതൽക്കൂട്ടാകുമെന്നും അേദ്ദഹം പറഞ്ഞു. 
റോഷി അഗസ്റ്റ്യൻ എംഎൽഎ അധ്യക്ഷനായി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത്, കെഎസ്ആർടിസി ഡയറക്ടർ ബോർഡംഗം സി വി വർഗീസ്, കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ എസ് ടി അഗസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ലോക ബാങ്ക് സഹായത്തോടെ 65 ലക്ഷം രൂപ മുടക്കിയാണ് പഞ്ചായത്ത് പദ്ധതി പൂർത്തിയാക്കിയത്. എസ്എസ്എൽസി, പ്ലസ് ടു, ബിരുദ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് പുരസ്കാരങ്ങൾ മന്ത്രി വിതരണം ചെയ്തു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top