14 December Friday
മന്ത്രി എം എം മണി വീട്‌ സന്ദർശിച്ചു

വീട്ടിനുള്ളിൽ കല്ലുവീണു; ഒഴിവായത്‌ വൻ ദുരന്തം

വെബ് ഡെസ്‌ക്‌Updated: Sunday Jun 10, 2018

തങ്കമണിയിൽ മഴക്കെടുതിയിൽ പാറ ഉരുണ്ടു വീണ് വീട് തകർന്ന പ്ലാവിലക്കുന്നേൽ ഹരിഹരന്റെ വീട്‌ മന്ത്രി എം എം മണി സന്ദർശിക്കുന്നു

 

 
ചെറുതോണി
തങ്കമണിയിൽ വീട്ടിനുള്ളിൽ കല്ല് പതിച്ചു. ഒഴിവായത്‌  വൻ ദുരന്തം . അച്ചൻകാനം  പ്ലാവില കുന്നേൽ ഹരിഹരന്റ വീടിനുള്ളിലേയ്ക്കാണ് പാറക്കഷണം എത്തിയത്. ശനിയാഴ്ച രാവിലെ ആയിരുന്നു സംഭവം. വീടിന് പിന്നിലെ മലയിൽ നിന്നും കല്ലിളകി താഴോട്ട് പതിക്കുകയായിരുന്നു. വീടിന്റെ ഭിത്തി തകർത്താണ് കല്ല് മുറിക്കുള്ളിലേക്ക് പതിച്ചത്. തൊട്ടടുത്ത മുറിയിൽ കടപ്പു രോഗിയായ അമ്മ ഉറങ്ങുന്നുണ്ടായിരുന്നു. ഹരിഹരന്റെ ഭാര്യയും മക്കളും പുരയിടത്തിൽ പുല്ല് ചെത്തി കൊണ്ടിരുന്നതിന് സമീപത്തുകൂടിയാണ് കല്ല് ഉരുണ്ടു വന്നത്. അപകടത്തിൽനിന്നും ഇവർ കഷ്ടിച്ച്‌ രക്ഷപ്പെടുകയായിരുന്നു. 
വൈദ്യുതി മന്ത്രി എം എം മണി, റോഷി അഗസ്റ്റിൻ എംഎൽഎ, കെഎസ്‌ആർടിസി ഡയറക്ടർ ബോർഡംഗം സി വി വർഗീസ്, ഇടുക്കി ബ്ലോക്ക് പ്രസിഡന്റ്‌ ആഗസ്തി അഴകത്ത് എന്നിവർ വീട്‌ സന്ദർശിച്ചു.
 
 
പ്രധാന വാർത്തകൾ
Top