21 November Wednesday

ഇരവികുളത്ത‌് ചിത്രശലഭ വസന്തം

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

 

 
മറയൂർ
മഴനിഴൽ പ്രദേശമായ ചിന്നാർ വന്യജീവി സങ്കേതത്തിൽ നിന്ന‌് മറയൂരിലേക്കും ഇരവികുളത്തേക്കും  ഭംഗിയേറിയ ചിത്രശലഭങ്ങൾ കൂട്ടമായെത്തി. വന്യജീവി സങ്കേതത്തിന്റെ അതിർത്തി മേഖലയായ കരിമുട്ടിയിൽ നിന്നാണ് ചിത്രശലഭങ്ങളുടെ വരവ‌്-. ഡാർക്ക്- ബ്ലൂ ടൈഗർ, ബ്ലൂ ടൈഗർ, കോമൺ ക്രോ, പേൾ ടൈഗർ, കോമൺ ലൈം‐ പൂമ്പാറ്റ അതിഥികൾ ഇങ്ങനെ പലതരം. ഏറിയ പങ്കും ബ്ലൂ ടൈഗർ. തമിഴ്-നാടിന്റെ അതിർത്തി പ്രദേശവും ചൂടേറിയതുമായ ചിന്നാർ കരിമുട്ടി ഭാഗങ്ങളിൽ നിന്നും വരുന്ന ഇവയുടെ ലക്ഷ്യം തണുപ്പുള്ള ഇരവികുളം ദേശീയോദ്യാനത്തിലെ ചോല വനങ്ങളും പുൽമേടുകളുമാണ്. ദേശാടനം മണിക്കൂറുകൾ നീളും.
  പൂമ്പാറ്റകളെ ദേശാടനക്കാരാക്കുന്നതിൽ മുഖ്യ പങ്ക‌് കാലാവസ്ഥയ‌്ക്കാണ‌്.  ഇണചേരാൻ അനുയോജ്യമായ കാലാവസ്ഥ തേടി ഇവർ സഞ്ചരിക്കുന്നു. പശ്ചിമഘട്ടത്തിൽ ഏകദേശം 44 തരം ചിത്രശലഭങ്ങൾ ഈ വിധം ദേശാടനം നടത്തുന്നു. ഈ ദേശാടനം പ്രകൃതിയിൽ ചില കർമങ്ങളും നിർവഹിക്കുന്നു-. ശലഭങ്ങൾ കൂട്ടത്തോടെ മരങ്ങളിലും ചെടികളിലും വിശ്രമിക്കാറുണ്ട‌്-. വ്യാപകമായ പരാഗണം ഇതുമൂലം പ്രകൃതിയിൽ സംഭവിക്കുന്നു. വനത്തിൽ ചില ചെടികളുടെയും മരങ്ങളുടെയും നിലനിൽപുപോലും ഈ ശലഭങ്ങളെ ആശ്രയിച്ചാണ‌്. 
 
 
 

 

പ്രധാന വാർത്തകൾ
Top