24 September Monday
കുറിഞ്ഞി ഉദ്യാനം

കുടിയേറ്റ കർഷകരുടെ താൽപര്യം സംരക്ഷിക്കും: മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018

മൾട്ടി അമിനിറ്റി ഹബ‌് മന്ത്രി എം എം മണി ഉദ്‌ഘാടനം ചെയ്യുന്നു

 വട്ടവട
നീലക്കുറിഞ്ഞി ഉദ്യാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട‌് ആരും ആശങ്കപ്പെടേണ്ടതില്ലെന്നും കുടിയേറ്റ കർഷകരുടെ താൽപര്യം സംരക്ഷിക്കുമെന്നും വൈദ്യുതി  മന്ത്രി എം എം മണി പറഞ്ഞു. മൾട്ടി അമിനിറ്റി ഹബ‌്, ഫാമിലി ഹെൽത‌് സെന്റർ, കുടുംബാരോഗ്യ കേന്ദ്രം തുടങ്ങിയ‌യുടെ ഉദ‌്ഘാടനം നിർ‌വഹിക്കുകയായിരുന്നു അദ്ദേഹം. ഈ പ്രദേശത്തെ ഗ്രാന്റീസ‌് മരങ്ങൾ പിഴുതു മാറ്റണമെന്നും പുതിയ നടീൽ അനു‌വദിക്കരുതെന്നുമാണ‌് സർക്കാർ തീരുമാനം. ഇ‌വനടപ്പാക്കാൻ ഒരു ഐഎഎസ‌് ഉദ്യോഗസ്ഥനെ നിയമിക്കുമൈന്നും മന്ത്രി പറഞ്ഞു. എസ‌് രാജേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ജോയ‌് ജോർജ‌് എംപി മുഖ്യ പ്രഭാഷണം നടത്തി. 
സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, സെക്രട്ടറിയറ്റംഗം കെവി ശശി, ആർദ്രം മിഷൻ കോ﹣ഓർഡിേേനറ്റർ ഡോ. പി കെ ജമീല, ബ്ലാക്ക‌് പഞ്ചായത്ത‌് സെക്രട്ടറി എ സുന്ദരം എന്നി‌ർ സംസാരിച്ചു. പഞ്ചായത്ത‌് പ്രസിഡന്റ‌് പി രാമരാജ‌് സ്വാഗത‌ും സെക്രട്ടറി ആർ നന്ദകുമാർ നന്ദിയും പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top