25 September Tuesday

കാറ്റും മഴയും ശക്തം; അപകടഭീഷണിയായി മരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Jun 9, 2018

കൊച്ചി‐ മധുര ദേശീയപാതയിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ

 

മൂന്നാർ
കാലവർഷം ശക്തി പ്രാപിക്കുന്നതിനാൽ അപകട ഭീഷണിയുയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കണമെന്ന ആവശ്യം ശക്തമായി. വെള്ളിയാഴ്ച പുലർച്ചെ പെയ്ത കനത്ത മഴയും കാറ്റും മൂലം കൊച്ചി‐ മധുര ദേശീയപാതയിൽ റീജ്യണൽ ഓഫീസിനു സമീപം വളവിൽ മരങ്ങൾ കടപുഴകി വീണു. അര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് മരങ്ങൾ മുറിച്ചു നീക്കിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. ഏതു സമയത്തും മറിഞ്ഞു വീഴാവുന്ന നിലയിൽ നിരവധി മരങ്ങളാണ് ഈ വളവിലുള്ളത്. കാലവർഷം ആരംഭിക്കുംമുമ്പ് തന്നെ ഭീഷണിയുയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നുവെങ്കിലും അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ല. പഴയ മൂന്നാറിലെ സ്കൂളുകളിലേക്കുള്ള കുട്ടികൾ ഇതുവഴിയാണ് വാഹനത്തിലും മറ്റും  പോകുന്നത്. മരച്ചുവട്ടിൽ പ്രവർത്തിക്കുന്ന പെട്ടിക്കടകൾ നീക്കം ചെയ്യണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top