21 June Thursday

വിപുലമായ വനിതാദിനാചരണം

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018

 ഇടുക്കി > അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വനിതാദിനം ആചരിച്ചു. വിപുലമായ പരിപാടികളോടെയാണ്  ജില്ലയെമ്പാടും വനിതാ ദിനാചരണം സംഘടിപ്പിച്ചത്. 'തൊഴിലവകാശം സ്ത്രീകളുടെ അവകാശം' എന്ന മുദ്രാവാക്യമുയർത്തി മഹിളാ അസോസിയേഷനും വർക്കിങ് വിമൺ കോ‐ഓർഡിനേഷനും സംയുക്തമായി സാർവദേശീയ വനിതാ ദിനാചരണം സംഘടിപ്പിച്ചു. ചെറുതോണിയിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി മേരി ഉദ്ഘാടനം ചെയ്തു. പ്രഭാ ശ്യാം അധ്യക്ഷയായി. ഷൈല സുരേന്ദ്രൻ, കെ എം ഉഷ, എം ടി ലിസി, നിർമല നന്ദകുമാർ, ലിസി ജോസ്, സുജാത രവി, ലതാ രാജാജി, പ്രഭാ തങ്കച്ചൻ എന്നിവർ സംസാരിച്ചു. 

 സമത്വം, സുരക്ഷ, അംഗീകാരം എന്നീ മുദ്രാവാക്യമുയർത്തി എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തൊടുപുഴ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ വനിതാ സംഗമം സംഘടിപ്പിച്ചു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് രമാ മോഹൻ സംഗമം ഉദ്ഘാടനം ചെയ്തു. കേരള എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് നീനാ ഭാസ്കരൻ അധ്യക്ഷയായി. യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം ടി എം ഹാജറ, കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം എം എം സീനത്ത് ബീവീ, കെജിഎൻഎ സംസ്ഥാന സെക്രട്ടറിയറ്റംഗം എം ആർ രജനി, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി സി എസ് മഹേഷ്, പ്രസിഡന്റ് വി പി പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
Top