12 December Wednesday

വേനൽ കടുത്തു; തോട്ടംമേഖലയിൽ പണി കുറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018

 

 
 
വണ്ടന്മേട് > വേനൽ കടുത്തേതാടെ തോട്ടം മേഖലയിൽ പണി നിലച്ചു. ഏലത്തോട്ടം മേഖലയിൽ പണി എടുക്കുന്ന തോട്ടം തൊഴിലാളികളുടെ പണി ഭാഗികമായി കുറഞ്ഞു. ഇപ്പോൾ തോട്ടങ്ങൾ  നന്നാക്കുന്ന ജോലി മാത്രമാണുള്ളത്. തൊഴിലാളികൾ മറ്റു മേഖലകളിൽ തൊഴിൽ തേടുകയാണ്. കുരുമുളകിന്റെ വിളവെടുപ്പ് കാലമായതോടെ ആ മേഖലയിൽ പണിക്കു ചേക്കേറുന്നവരും കുറവല്ല. കുരുമുളക് ഉയരത്തിൽ കയറി പറിക്കുന്നതിന് ആവശ്യത്തിനുള്ള  തൊഴിലാളികളുടെ കുറവുണ്ട്. ഒരു കിലോ മുളക് പറിക്കുന്നതിനു 20 രൂപ മുതൽ 25 രൂപ വരെ ല
 
ഭിക്കും. പുരുഷൻന്മാരോടൊപ്പം സ്ത്രീകളും ഇപ്പോൾ വലിയ മരങ്ങളിൽ കയറി മുളക് ശേഖരിക്കുന്നതിന് മുമ്പാട്ടു വരുന്നുണ്ട്. ലോക വനിതാദിനം ആഘോഷിക്കുമ്പോൾ ജീവിത പ്രതിസന്ധ്യയോടു പടപൊരുതുകയാണ് സമൂഹത്തിന്റെ പിൻപുറങ്ങളിൽ ഇത്തരക്കാർ. ശരാശരി അമ്പത് അടി ഉയരമുള്ള മരങ്ങളിലാണിവർ കയറുന്നത്. ഈ സീസണിൽ ഉൽപാദനം വർധിച്ചതോടെ ദിവസേന 35 കിലോ മുതൽ അമ്പതു കിലോവരെ ശേഖരിക്കും. ദിവസേന എഴുന്നൂറ് മുതൽ ആയിരം രൂപവരെ ലഭിക്കും എന്നുള്ളത് ഇവർക്ക് സന്തോഷം പകരുന്നു.
 
 
പ്രധാന വാർത്തകൾ
Top