Top
17
Sunday, December 2017
About UsE-Paper

പീരുമേട് ഏരിയ സമ്മേളനം; ഇന്ന് തുടങ്ങും

Friday Dec 8, 2017
വെബ് ഡെസ്‌ക്‌
സിപിഐ എം പീരുമേട് ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാര്‍ അഡ്വ. ജോയ്സ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്യുന്നു

 പീരുമേട് > സിപിഐ എം പീരുമേട് ഏരിയ സമ്മേളനം വെള്ളിയാഴ്ച തുടങ്ങും. രാവിലെ വാരിക്കാടന്‍ വളവില്‍ നിന്നും വളണ്ടിയര്‍ മാര്‍ച്ച് ആരംഭിക്കും.  9.30ന് പതാക ഉയര്‍ത്തലിനോടനുബന്ധിച്ച് ഗായിക പ്രാര്‍ഥനയുടെ വിപ്ളവഗാനം ഉണ്ടാകും.

ലോക്കല്‍ സെക്രട്ടറിമാര്‍, ഏരിയ കമ്മിറ്റിയംഗങ്ങള്‍ എന്ന നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന മുന്‍കാല പ്രവര്‍ത്തകരെ ആദരിക്കും. പി എ രാജു നഗറില്‍(പീരുമേട് എസ്എംഎസ് ക്ളബ് ഹാള്‍) നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 
സമ്മേളന നഗറില്‍ സ്ഥാപിക്കാനുള്ള പതാക, കൊടിമര ജാഥയും ദീപശിഖ ജാഥകളുടെ പ്രയാണം പൂര്‍ത്തിയായി. വ്യാഴാഴ്ച രാവിലെ അമരാവതിയില്‍ നിന്നും ഏരിയ കമ്മിറ്റിയംഗം എന്‍ സദാനന്ദന്റെ നേതൃത്വത്തില്‍ ആരംഭിച്ച പതാകജാഥ ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനനും കറുപ്പുപാലത്ത് അയ്യപ്പദാസ് സ്മൃതി മണ്ഡപത്തില്‍ നിന്നും എം തങ്കദുരയുടെ നേതൃത്വത്തിലുള്ള കൊടിമര ജാഥ  ജില്ലാ സെക്രട്ടറിയറ്റംഗം സി വി വര്‍ഗീസും കെ ഐ രാജന്‍ സ്മൃതി മണ്ഡപത്തില്‍ നിന്നും സി ആര്‍ സോമന്റെ നേതൃത്വത്തിലുള്ള ദീപ ശിഖാ റിലേ  ജില്ലാ സെക്രട്ടറിയറ്റംഗം പി എസ് രാജനും ഉദ്ഘാടനം ചെയ്തു. മൂന്ന് ജാഥകളും വൈകിട്ട് പീരുമേട്ടില്‍ സമ്മേളന നഗറില്‍ സംഗമിച്ചത്.
കൊടിമരം ജില്ലാ കമ്മിറ്റിയംഗം ജി വിജയാനന്ദും പതാക ജില്ലാ കമ്മിറ്റിയംഗം കെ എം ഉഷയും ദീപ ശിഖ പീരുമേട് ലോക്കല്‍ സെക്രട്ടറി എസ് സാബുവും ഏറ്റുവാങ്ങി. 
   വിവിധ കേന്ദ്രങ്ങളില്‍ ജാഥാ ക്യാപ്ടന്‍മാര്‍ക്ക് പുറമെ ആര്‍ തിലകന്‍, ജി വിജയാനന്ദ്, കെ എം ഉഷ, ശാന്തി ഹരിദാസ്, എസ് രാജേന്ദ്രന്‍, ആര്‍ ദിനേശന്‍, എസ് സാബു, കെ ഡി അജിത്ത്, റെനില്‍ മാത്യു, പി വിജയകുമാര്‍, കെ എം സിദ്ദീഖ്, വി ഐ സിംസണ്‍, കെ ജെ ദേവസ്യ, എ വി ജോസഫ്, പി എ ജേക്കബ്, കെ ബി സിജിമോന്‍, വൈ എം ബെന്നി എന്നിവര്‍ സംസാരിച്ചു.
വൈകിട്ട് 'വര്‍ഗീയതയും വെല്ലുവിളികളും' എന്ന വിഷയത്തില്‍ ഗൌരി ലങ്കേഷ് നഗറില്‍ നടന്ന സെമിനാര്‍ അഡ്വ. ജോയ്സ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്തു. ജി വിജയാനന്ദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം പി എസ് രാജന്‍, എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം അജി സി പണിക്കര്‍ എന്നിവര്‍ സംസാരിച്ചു. ആര്‍ തിലകന്‍ സ്വാഗതവും പി എ അലക്സ് നന്ദിയും പറഞ്ഞു. 

Related News

കൂടുതൽ വാർത്തകൾ »