22 July Sunday

കെഎസ്ടിഎ ജില്ലാ സമ്മേളനം തൊടുപുഴയില്‍ 9 ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Dec 8, 2017

 തൊടുപുഴ > കെഎസ്ടിഎ 27-ാമത് ജില്ലാ സമ്മേളനം ഒമ്പത്, 10 തീയതികളില്‍ വിവിധ പരിപാടികളോടെ തൊടുപുഴയില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  ഡയറ്റ് ലാബ് യുപി സ്കൂള്‍ ഹാളിലെ റഷീദ് കണിച്ചേരി നഗറാണ് സമ്മേളന വേദി. 'മതനിരപേക്ഷ വിദ്യാഭ്യാസം മാതൃകയാകുന്ന കേരളം' എന്ന മുദ്രാവാക്യമാണ് സമ്മേളനം പ്രധാനമായും ഉയര്‍ത്തുന്നത്. കേരളത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് ശക്തിപകരുന്ന ചര്‍ച്ചകളും തീരുമാനങ്ങളും സമ്മേളനത്തില്‍  ഉണ്ടാകും. 

  ശനിയാഴ്ച രാവിലെ 10ന് സമ്മേളനത്തിന് തുടക്കം കുറിച്ച് ജില്ലാ പ്രസിഡന്റ് കെ ആര്‍ ഷാമോന്‍ പതാക ഉയര്‍ത്തും. യുവജനകമീഷന്‍ അധ്യക്ഷ ചിന്ത ജറോം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ ജെ ഹരികുമാര്‍, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി മേരി, എഫ്എസ്ഇടിഒ ജില്ലാ ജോയിന്റ് സെക്രട്ടറി കെ കെ പ്രസുഭകുമാര്‍, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ളോയീസ് യൂണിയന്‍ ജില്ലാ സെക്രട്ടറി ടി ഡി ജോസ്, എം ടി ഉഷാകുമാരി എന്നിവര്‍ സംസാരിക്കും. വൈകിട്ട് 4.30ന് ഡിഡിഇ ഓഫീസ് പരിസരത്തുനിന്ന് പ്രകടനം ആരംഭിക്കും. മുനിസിപ്പല്‍ മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും. കെ ആര്‍ ഷാജിമോന്‍ അധ്യക്ഷനാകും. 
  രണ്ട് ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന എക്സിക്യൂട്ടീവംഗം എം സി പ്രസാദ് സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി എം എം ഷാജഹാന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എം രമേശ് കണക്കും അവതരിപ്പിക്കും. 
  സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് കെ പി മേരി ചെയര്‍പേഴ്സണും കെഎസ്ടിഎ തൊടുപുഴ സബ് ജില്ലാ സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് കണ്‍വീനറുമായ സ്വാഗതസംഘമാണ് പ്രവര്‍ത്തിക്കുന്നത്.
   വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി എ എം ഷാജഹാന്‍, ജോയിന്റ് സെക്രട്ടറി ഷാമോന്‍ ലൂക്ക്, വൈസ് പ്രസിഡന്റ് ടി എം സുബൈര്‍, സബ് ജില്ലാ സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. 
പ്രധാന വാർത്തകൾ
Top