16 October Tuesday

എന്നും കര്‍ഷക ജനതയെ കബളിപ്പിച്ചവരുടെ പത്തുചെയിന്‍ സമരവും പാളി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 8, 2017

 ചെറുതോണി >  മലയോര കര്‍ഷകരെ കബളിപ്പിക്കാമെന്ന് കരുതി യുഡിഎഫും, കേരള കോണ്‍ഗ്രസ് എമ്മും നടത്തുന്ന പത്ത്ചെയിന്‍ സമരം പാളി. പതിറ്റാണ്ടുകളോളം കര്‍ഷകജനതയെ വഞ്ചിച്ചതിന്റെയും, ചതിച്ചതിന്റെയും പ്രാശ്ചിത്തമായി നടത്തുന്ന പത്ത് ചെയിന്‍ സമരവും ദയനീയപരാജയമായി. ഭരണം ലഭിച്ചപ്പോഴെല്ലാം‘ഭൂ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ അതിന്റെ പിതൃത്വം കോണ്‍ഗ്രസിന് കിട്ടാതിരിക്കാന്‍ കേരള കോണ്‍ഗ്രസും, കേരള കോണ്‍ഗ്രസിന്  കിട്ടാതിരിക്കാന്‍ വേണ്ടി കോണ്‍ഗ്രസും നടത്തി വന്ന കള്ളക്കളിയുടെ ഇരകളായിരുന്നു മലയോര കര്‍ഷകര്‍.  അധികാരം ലഭിച്ചപ്പോളെല്ലാം കര്‍ഷകരെ മറന്നവര്‍ ഇപ്പോള്‍ പാടുപെട്ടു നടത്തുന്ന ഉപവാസവും, മാര്‍ച്ചും കണ്ട് ജനങ്ങള്‍ പരിഹസിക്കുകയാണ്.

  ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളായ പത്തുചെയിന്‍, പെരിഞ്ചാംകുട്ടി, ദേവികുളം താലൂക്കിലെ ചില പ്രദേശങ്ങള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ 1964 ലെ ‘ഭൂമിപതിവ് ചട്ടം അനുസരിച്ചാണ് പട്ടയം നല്‍കുന്നത്. ഈ ചട്ടമനുസരിച്ച് നാല് ഏക്കര്‍ഭൂമിവരെ കര്‍ഷകര്‍ക്ക് പട്ടയം അനുവദിച്ച് നല്‍കി. ഈ ചട്ടങ്ങളിലും മാറ്റംവരുത്തി, നാല് ഏക്കര്‍‘ഭൂമി എന്നത് ഒരേക്കര്‍ ‘ഭൂമിയായി ചുരുക്കി കര്‍ഷകന്റെ നെഞ്ചില്‍ കത്തിവച്ചതും 2005 ലെ യുഡിഎഫ് സര്‍ക്കാരായിരുന്നു. ഈ നിയമഭേദഗതി കൊണ്ടുവന്ന് കെണിയില്‍പ്പെടുത്തിയതും റവന്യൂ മന്ത്രിയും, നിയമ മന്ത്രിയും ആയിരുന്ന കെ എം മാണിയാണ്. 
   ഒരേക്കര്‍ സ്ഥലത്തിന് പട്ടയം ലഭിക്കണമെങ്കില്‍ ബാക്കിയുള്ള മുഴുവന്‍ സ്ഥലവും സര്‍ക്കാരിലേക്ക് പൂര്‍ണമായും സറണ്ടര്‍ ചെയ്ത് നല്‍കണമായിരുന്നു. തലമുറകളായി കൈവശംവച്ച‘ഭൂമി മുഴുവന്‍ സര്‍ക്കാരിലേക്ക് വിട്ടുനല്‍കിയാലേ ഒരേക്കറിന് പട്ടയം നല്‍കൂ എന്നായിരുന്നു കരിനിയമം. ഇതിനെതിരെ ഇടത് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ സമരം ഉയര്‍ന്നുവന്നപ്പോള്‍ വ്യവസ്ഥ മാറ്റാന്‍ പറ്റില്ലെന്നായിരുന്നു യുഡിഎഫ് നിലപാട്. ഈ കരിനിയമത്തിനെതിരെ അന്ന് യുഡിഎഫിന്റെ പദയാത്രയോ, രാപ്പകല്‍ സമരമോ, ഉപവാസമോ നടത്തിയില്ല. ഇപ്പോള്‍ 1964 ലെ ഭൂമി പതിവ് ചട്ടങ്ങളില്‍ സമ്പൂര്‍ണമായ ഭേദഗതിവരുത്തി. എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവിറക്കി. ‘ഭൂമി കൈമാറ്റം ചെയ്യാം, നാലേക്കര്‍ വരെ പട്ടയം നല്‍കും. ബാങ്ക് ലോണെടുക്കാം, വാണിജ്യ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം, പട്ടയഭൂമിയിലെ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കാം.  
  ഹൈറേഞ്ചിന്റെ കന്നി മണ്ണിലേക്കുള്ള കാര്‍ഷിക അധിനിവേശത്തിന് മൂന്ന് നൂറ്റാണ്ടോളം പഴക്കമുണ്ട്.  കുത്തകപാട്ടം വ്യവസ്ഥ, ലോകമഹായുദ്ധം, ദാരിദ്ര നിര്‍മാര്‍ജന പദ്ധതി, ഹൈറേഞ്ച് കോളനൈസേഷന്‍ സ്കീം, കാര്‍ഷിക വികസന പദ്ധതി തുടങ്ങിയവയുടെ ‘ഭാഗമായാണ് സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നിന്ന് കര്‍ഷകര്‍ എത്തിയത്. 
    എന്നാല്‍, അധികാരം ലഭിച്ചപ്പോഴൊക്കെ കര്‍ഷക ജനതയുടെ വക്താക്കള്‍ എന്നവകാശപ്പെടുന്നവര്‍ നടത്തിയിട്ടുള്ള വഞ്ചനാപരമായ സമീപനങ്ങള്‍ മലയോര ജനതയ്ക്ക് ദുരന്തമായി. കെ എം മാണി റവന്യൂ നിയമമന്ത്രിയായിരിക്കെയാണ് 1993 ലെ ഭൂമി പതിവ് പ്രത്യേക ചട്ടപ്രകാരം 15 ാം സെക്ഷനില്‍ മലയോര ജനതയ്ക്ക് ചരമക്കുറിപ്പെഴുതിയത്. കൃഷിക്കാരന് പതിച്ചുകിട്ടുന്ന ഭൂമി ഒരു കാരണവശാലും കൈമാറാന്‍ പാടില്ല. ഏറ്റവും വലിയ കര്‍ഷക വിരുദ്ധ നിലപാട് നിയമമാക്കി എഴുതിച്ചേര്‍ത്ത് മലയോര ജനതയെ കുടുക്കില്‍പ്പെടുത്തിയത് കെ എം മാണിയും യുഡിഎഫുമാണ്. 93 ലെ പ്രത്യേക ‘ഭൂമിപതിവ് നിയമത്തിന്റെ പേരുതന്നെ കൃഷിക്കാര്‍ക്കെതിരായിരുന്നു. വനഭൂമി കൈയേറ്റം ക്രമവത്ക്കരിക്കല്‍ എന്നായിരുന്നു ഇതിന്റെ പേര്. ഭൂമി കൈമാറ്റം നിഷേധിച്ചതിലൂടെ കര്‍ഷകന്റെ ‘ഭൂമിക്ക്മേലുള്ള അവകാശം ഇല്ലാതാക്കുന്ന ഈ കരി നിയമം നിയമസഭ പാസാക്കുമ്പോള്‍ ജില്ലയില്‍ നിന്നും എംഎല്‍എമാരായി പി ടി തോമസ്, ഇ എം ആഗസ്തി, മാത്യു സ്റ്റീഫന്‍, കെ കെ തോമസ്, എ കെ മണി എന്നിവര്‍ നിയമസഭയില്‍ ഉണ്ടായിരുന്നു. 
  വി എസ് അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് 1993 മാര്‍ച്ച് 19 ലെ ‘ഭൂമി പതിവ് സ്പെഷ്യല്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്തത്. മുന്‍കാല പ്രാബല്യത്തോടുകൂടി പതിച്ചു കിട്ടുന്ന ഭൂമിക്ക് കൈവശാവകാശം അനുവദിച്ച് ഉപാധിരഹിത പട്ടയം നല്‍കുകയും ചെയ്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top