15 November Thursday

ടിപ്പുവിന്റെ വീരസ്മരണയിൽ അന്തിയൂർ കുതിരച്ചന്ത

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018

അന്തിയൂർ കുതിരച്ചന്ത

 

 
മറയൂർ 
ഈറോഡ് അന്തിയൂരിലെ 500 വർഷത്തിലേറെ പഴക്കമുള്ള ഗുരുനാഥസ്വാമി ക്ഷേത്രത്തിൽ  ഉത്സവത്തിനോടൊപ്പമുള്ള കുതിരച്ചന്ത പ്രശസ‌്തമാകുന്നു. ടിപ്പു സുൽത്താന്റെ ഭരണകാലത്ത‌് കുതിരകളെ വാങ്ങിയിരുന്നത‌് അന്തിയൂർ ചന്തയിൽ നിന്നായിരുന്നു. മറ്റുസംസ്ഥാനങ്ങളിൽനിന്നും ഇറക്കുമതി ചെയ്യുന്ന കുതിരകളാണ് ഇവിടെ വിൽപനയ‌്ക്കായി എത്തുന്നത്‌. 
 ഉത്സവത്തിനായി ലക്ഷക്കണക്കിന് ഭക്തർമാരോടൊപ്പം നിരവധി വ്യാപാരികളും എത്താറുണ്ട‌്. ക്ഷേത്രത്തിന് സമീപമുള്ള കർഷകർ ഉത്സവ സമയത്ത‌് വിട്ടുനൽകുന്ന 50 ഏക്കർ സ്ഥലത്താണ് ചന്ത നടക്കുന്നത്. കാത്തിയ വാരി, മാർ വാരി, ഘോഷയാത്രയ‌്ക്ക് ഉപയോഗിക്കുന്ന പഞ്ച കല്യാണി തുടങ്ങി 50,000 രൂപ മുതൽ 50 ലക്ഷം രൂപ വരെ വിലയുള്ള കുതിരകൾ ഇവിടെ വിൽപനയ‌്ക്ക് എത്തുന്നു. നാടൻ കന്നുകാലികളുടെ വിപുലമായ ശേഖരവും ഇവിടെയുണ്ട്. ഇത്തവണ ചന്തയ‌്ക്ക‌് വൻ തിരക്കാണ്. നാടൻ മാടുകൾക്കൊപ്പം ആടുകൾ, വിവിധ ഇനത്തിൽപ്പെട്ട നായ്ക്കൾ, കന്നുകാലികളെ അലങ്കരിക്കുന്ന കയറുകളും അനുബന്ധ സാധനങ്ങളും ഇവിടെ നടക്കുന്ന കന്നുകാലി ചന്തയുടെ സവിശേഷത കൂടിയാണ്. നിരവധി ഇനത്തിലുള്ള മൃഗങ്ങൾ ലേലത്തിന് എത്തുന്നുണ്ടെങ്കിലും ഏറെ ശ്രദ്ധിക്കപ്പെടുന്നത് കുതിരച്ചന്തയാണ്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top